അവസാന പ്രതീക്ഷ‍യും നഷ്ടമായി..! നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞെന്ന് സുനിയുടെ മുൻ അഭിഭാഷകൻ; തന്‍റെ ജൂനിയർ ഫോൺ എടുത്ത് നശിപ്പിച്ചു കളയുകയായിരുന്നെന്ന് പ്രതീഷ് ചാക്കോ

pratheesh-chanckoകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ. തന്‍റെ ജൂനിയർ പൾസർ സുനി ദ‌ൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ പോലീസിനു മൊഴി നൽകി.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ ഏ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നു സു​​​നി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പി​​ന്നീ​​ട് ഇ​​യാ​​ളെ​​​ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.

Related posts