പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടുപോയി കൊ​ള്ള​യ​ടി​ച്ച സംഭവം; ഭാര്യയുടെ സുഹൃത്തുക്കൾക്കെതിരേ കേസ്

പ​യ്യ​ന്നൂ​ര്‍: പ്ര​വാ​സി​യെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണ​വും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍​ഫോ​ണും ക​വ​ർ​ന്ന സംഭവത്തിൽ ഭാര്യയുടെ സു സുഹൃത്തുക്കൾക്കെതിരേ കേസെടുത്ത് പോലീസ്. ‌‌

ക​വ്വാ​യി​യി​ലെ കെ.​പി. ഷ​ക്കീ​റി​ന്‍റെ പ​രാ​തി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേയാണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തത്. ‌അ​സ്‌​ലം എ​ന്നാ​യ​ൾ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 28ന് ​ഉ​ച്ച​ക്ക് 12.45 ഓ​ടെ കു​ഞ്ഞി​മം​ഗ​ലം ത​ലാ​യി​യി​ലാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.ഷ​ക്കീ​റി​നോ​ട് ത​ലാ​യി​യി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തുു​ട​ർ​ന്ന് കാ​റു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പി​ടി​ച്ചി​റ​ക്കി മ​ര​വ​ടി​കൊ​ണ്ട് ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം അ​തേ കാ​റി​ൽ ക​യ​റ്റി പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​യെ​ന്നും ഇ​തി​നി​ടെ​യാ​ണ് കൊ​ള്ള​യ​ടി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 90,000 രൂ​പ, അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ മൂ​ല്യം വ​രു​ന്ന 200 റി​യാ​ൽ, ഐ ​ഫോ​ൺ എ​ന്നി​വ കൊ​ള്ള​യ​ടി​ച്ചു​വെ​ന്നു പ​രാ​തി പറയുന്നു.

വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യെ എ​തി​ർ​ത്ത വി​രോ​ധ​ത്തി​ൽ ഭാ​ര്യ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ മ​ർ​ദി​ച്ച് കൊ​ള്ള​യ​ടി​ച്ചെ​ന്നു​മാ​ണ് പ​രാ​യി​ൽ പ​റ​യു​ന്ന​ത്.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പ​രാ​തി​ക്കാ​ര​ൻ പ​യ്യ​ന്നൂ​രി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.സം​ഭ​വം നടക്കുന്നതിനു ര​ണ്ടു ദി​വ​സം മു​മ്പാ​ണു പ​രാ​തി​ക്കാ​ര​ൻ ഗ​ള്‍​ഫി​ല്‍നിന്നു നാ​ട്ടി​ലെ​ത്തി​യത്.

Related posts

Leave a Comment