വാ​ലി​ബ​ന്‍ എ​ത്താ​നി​രി​ക്കേ  ‘റി​വ്യൂ ബോം​ബിം​ഗ്’ വീ​ണ്ടും കോ​ട​തി ക​യ​റു​ന്നു; പ​രാ​തി ന​ല്‍​കാ​ൻ‍ സം​വി​ധാ​യ​ക​ന്‍ ക​മ​ലും

കോ​ഴി​ക്കോ​ട്: മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വരാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ അ​തി​നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കേ റി​വ്യൂ ബോം​ബിം​ഗ് പ​രാ​തി വീ​ണ്ടും. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​ണ് റി​വ്യൂ​ബോം​ബിം​ഗ് പ​രാ​തി​യു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​തി​ര്‍​ന്ന സം​വി​ധാ​യ​ക​നാ​യ​ ക​മ​ലി​ന്‍റെ ‘വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ്’, അ​നീ​ഷ് അ​ന്‍​വ​റി​ന്‍റെ ‘രാ​സ്ത’, സാ​ജി​ദ് യ​ഹി​യ​യു​ടെ ‘ഖ​ല്‍​ബ് എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രാ​ണ് ത​ങ്ങ​ളു​ടെ സി​നി​മ​യെ ആ​ദ്യദി​നം ത​ന്നെ മനപ്പൂർവം മോ​ശം റി​വ്യൂ ന​ല്‍​കി ത​ക​ര്‍​ത്തു​വെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റി​വ്യു​ബോം​ബിം​ഗ് പ​രാ​തി മ​ല​യാ​ള സി​നി​മ​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​യി.

റി​വ്യൂ ബോം​ബിം​ഗ് തു​ട​രു​മ്പോ​ള്‍ നെ​ഞ്ചി​ടി​ക്കു​ന്ന മ​റ്റൊ​രു​സം​ഭ​വം കൂ​ടി​യു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ഏ​ക്കാ​ല​ത്തെ​യും വ​ലി​യ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ‘മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ൻ’‍ എ​ന്ന ലി​ജോ പ​ല്ലി​ശേ​രി- മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം 25നാ​ണ് റിലീ​സി​ന് എ​ത്തു​ന്ന​ത്.

ശ​ക്ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​നു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ബി​ഗ് ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നെ​തി​രേ​യും റി​വ്യൂ​ബോം​ബി​ഗ് ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല അ​ടു​ത്ത കാ​ല​ത്താ​യി മോ​ഹ​ന്‍​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും പ്ര​ത്യേ​ക മ​ത​ങ്ങ​ളു​ടെ വ​ക്താ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ളും മ​റ്റും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വ​രാ​നി​രി​ക്കു​ന്ന മ​റ്റു സി​നി​മ​ക​ളു​ടെ കൂ​ടി ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മാ​ണെ​ന്നാ​ണു മ​ല​യാ​ള സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

പ്ര​ഖ്യാ​പ​നം മു​ത​ല്‍ മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ള്‍ ഒ​രു​പോ​ലെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍’. റി​ലീ​സി​ന് ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കിനി​ല്‍​ക്കെ മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു.​ മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​വ​ര്‍​സീ​സ് റി​ലീ​സാ​ണ് വാ​ലി​ബ​ന്.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ കൂ​ടാ​തെ ത​ന്നെ വി​ദേ​ശ​ത്ത് 59 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.ഇ​ന്‍​ഡ​സ്ട്രി ട്രാ​ക്ക​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ലെ 1,447 ഷോ​ക​ളു​ടെ പ്രീ ​ബു​ക്കി​ങ്ങി​ല്‍ നി​ന്നാ​യി 2.2 കോ​ടി വാ​ലി​ബ​ന്‍ നേ​ടി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് റി​വ്യൂ​ബോം​ബിം​ഗ് കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​വി​ലെ 6.30 മു​ത​ല്‍ ഷോ ​ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment