പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം; കൊ​ച്ചി​ലെ​ത്തു​ന്ന​വ​രി​ൽ ഭൂ​ഭി​ഭാ​ഗ​വും തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ

കൊ​ച്ചി: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം.

നി​ല​വി​ലെ സ​മ​യ​പ്പ​ട്ടി​ക​യ​നു​സ​രി​ച്ച് അ​ബു​ദാ​ബി​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ഇ​ന്ന് രാ​ത്രി 9.40 ന് ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. യാ​ത്ര​ക്കാ​രി​ൽ 25 പേ​രാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​ർ.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് എ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ​പേ​രും. 73 പേ​രാ​ണു തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യു​ള്ള​ത്. പാ​ല​ക്കാ​ട് – 13, മ​ല​പ്പു​റം – 23, കാ​സ​ർ​കോ​ട് – ഒ​ന്ന്, ആ​ല​പ്പു​ഴ -15, കോ​ട്ട​യം – 13, പ​ത്ത​നം​തി​ട്ട – എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ ക​ണ​ക്ക്.

ഇ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും അ​ത​ത് ജി​ല്ല​ക​ളി​ലെ ക്വാ​റ​ന്‍റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. ഗ​ർ​ഭി​ണി​ക​ൾ, മു​തി​ർ​ന്ന പൗ​രന്മാ​ർ, പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക്വാ​റ​ന്‍റൈൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​ര​നാ​യ ഏ​ക യാ​ത്ര​ക്കാ​ര​നും ത​ത്ക്കാ​ലം എ​റ​ണാ​കു​ള​ത്താ​ണ് ക്വാ​റ​ന്‍റൈൻ. ക​ള​മ​ശേ​രി​യി​ലെ എ​സ്‌​സി​എം​എ​സ് ഹോ​സ്റ്റ​ലി​ലാ​ണു ജി​ല്ല​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment