തമിഴ്നാട്ടിൽ ഇന്നലെ റിക്കാർഡ്കോ​വി​ഡ്; സ്ഥി​രീ​ക​രി​ച്ച​ത് 771 പേ​ർ​ക്ക്; ആകെ രോഗബാധിതർ 4,829; 35 പേർ മരിച്ചു


ചെ​ന്നൈ:കൊ​റോ​ണ വ്യാ​പ​ന​ത്തി​ൽ ത​മി​ഴ്‌​നാ​ട് റിക്കാർ​ഡ് സം​ഖ്യ​യി​ൽ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ സം​ഖ്യ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ 771 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 4,829 ആ​യി. 35 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ഇ.​പ​ള​നി​സ്വാ​മി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധി​ച്ച​താ​യ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

കൊ​റോ​ണ പ​ര​ത്തു​ന്ന​തി​ൽ ഇ​ന്ന​ലെ​യും ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് മാ​ർ​ക്ക​റ്റ് മു​ന്നി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത​മി​ഴ്നാ​ട്ടി​ൽ ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​റോ​ണ കേ​സു​ക​ളി​ൽ 50 ശ​ത​മാ​ന​വും കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്.

കോ​യ​മ്പേ​ട് ക​ഴി​ഞ്ഞാ​ൽ ഡ​ൽ​ഹി​യി​ലെ മ​ത​സ​മ്മേ​ള​നം, ചെ​ന്നൈ​യി​ൽ ന​ട​ന്ന ഒ​രു പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ൽ കൊ​റോ​ണ വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലെ വി​ദേ​ശ​മ​ദ്യ ശാ​ല​ക​ൾ ഇ​ന്നു​മു​ത​ൽ തു​റ​ക്കും. ആ​റ​ടി അ​ക​ലം പാ​ലി​ച്ച് ക്യൂ​വി​ൽ നി​ൽ​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര​യി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു നി​ന്നും തി​ര​ക്കി​ട്ട് ആ​ളു​ക​ൾ മ​ദ്യം വാ​ങ്ങാ​ൻ അ​ഡ്ര​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഏ​റെ ശ്ര​മ​പ്പെ​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റൂ​രി​ൽ റോ​ഡി​ൽ മ​ണ്ണു​മാ​ന്തി കൊ​ണ്ട് കു​ഴി​ച്ച് പ്ര​വേ​ശ​നം ത​ട​യു​ക​യു​ണ്ടാ​യി.

Related posts

Leave a Comment