തിരികെ വരാൻ ഗ്രാമം കൊതിച്ചപ്പോൾ, ഭാര്യയും മക്കളും കൈവിട്ടു; മണലാരണ്യത്തിൽ കിടന്ന് സമ്പാദിച്ചതെല്ലാം ഭാര്യയുടെ പേരിൽ; തിരികെയെത്തിയ പ്ര​വാ​സി​യുടെ താ​മ​സം ക​ടത്തിണ്ണയിൽ


കൊ​യി​ലാ​ണ്ടി: വ​ർ​ഷ​ങ്ങ​ളോ​ളം ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക്ക് അ​ഭ​യം ക​ട​ത്തിണ്ണ. തി​രു​വ​ങ്ങൂ​ർ അ​ണ്ടി ക​മ്പ​നി​ക്ക് സ​മീ​പം വെ​ളു​ത്താ​ട​ത്ത് ഉ​സ്മാ​ൻ (62) നാ​ണ് ക​ടത്തിണ്ണ​യി​ൽ ക​ഴി​യു​ന്ന​ത്. ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ങ്കി​ലും വീ​ട്ടി​ൽ പ്ര​വേ​ശ​ന​മി​ല്ല.

1990 ൽ ​ഗ​ൾ​ഫി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്ക​വെ തി​രു​വ​ങ്ങൂ​ർ വെ​റ്റി​ല​പ്പാ​റ​യി​ൽ കു​ന്നം വ​ള്ളി​യി​ൽ സ്ഥ​ലം വാ​ങ്ങി വീ​ടെ​ടു​ത്തെ ങ്കി​ലും ഉ​സ്മാ​ന്‍റെ പേ​രി​ൽ അ​ല്ലാ​ത്ത​താ​ണെ​ത്രെ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​ത്.​

വീ​ടി​ന് ലോ​ണെ​ടു​ക്കാ​നാ​യി സ്ഥ​ല​വും മ​റ്റും ഭാ​ര്യ​യു​ടെ പേ​രി​ൽ ആ​ക്കു​ക​യാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ പ​ണം കൊ​ടു​ത്തി​ട്ടു​ണ്ട്. നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ടു​ത്ത അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​റ​ച്ച് കാ​ലം സ​ഹോ​ദ​ര​ന്നൊ​പ്പം ചെ​ങ്ങോ​ട്ടു​കാ​വി​ൽ താ​മ​സി​ച്ചു. പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വീ​ട്ടി​ൽ ക​യ​റ്റി. എ​ന്നാ​ൽ​വീ​ണ്ടും തെ​രു​വി​ലെ​ക്ക് ഇ​റ​ക്കി​വി​ട്ടു.​

ഇ​പ്പോ​ൾ ഒ​രു ഫാ​സ്റ്റ്ഫു​ഡ് ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​രു​ക​യാ​ണ്. ഹോ​ട്ട​ൽ അ​ട​ച്ച​തോ​ടെ ക​ട​യ്ക്ക​ക​ത്താ​ണ് താ​മ​സം. റേ​ഷ​ൻ വാ​ങ്ങാ​ൻ കാ​ർ​ഡ് വേ​ണ​മെ​ന്നാ​ണ് ഉ​സ്മാ​ന്‍റെ ആ​വ​ശ്യം. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റും പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഉ​സ്മാ​ൻ.

Related posts

Leave a Comment