അ​യ​ല്‍​പ​ക്ക​മാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്ക് കേ​ര​ള​ത്തി​ന്റെ നേ​ര്‍​പ​കു​തി മാ​ത്രം ! സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര; ബ​സ് നി​ര​ക്കി​ലും കേ​ര​ളം ന​മ്പ​ര്‍ വ​ണ്‍ ആ​കു​മ്പോ​ള്‍…

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​രി​യ വ്യ​ത്യാ​സം മാ​ത്ര​മു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്കു കേ​ര​ള​ത്തി​ലേ​തി​ന്റെ നേ​ര്‍​പ​കു​തി.

അ​വി​ടെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക് അ​ഞ്ചു രൂ​പ​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ യാ​ത്ര പൂ​ര്‍​ണ​മാ​യി സൗ​ജ​ന്യം.

ബ​സ് ഗ​താ​ഗ​തം പൊ​തു​മേ​ഖ​ലാ കു​ത്ത​ക​യാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​വ​സാ​ന​മാ​യി നി​ര​ക്കു​വ​ര്‍​ധ​ന​യു​ണ്ടാ​യ​ത് 2018 ലാ​ണ്.

ഓ​ര്‍​ഡി​ന​റി​ക്ക് 5 രൂ​പ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പി​ന് 6 രൂ​പ, എ​ക്‌​സ്പ്ര​സി​ന് 7 രൂ​പ, ഡീ​ല​ക്‌​സി​ന് 11 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ല​വി​ലെ മി​നി​മം നി​ര​ക്ക്. 21,000 ബ​സു​ക​ളാ​ണു ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തെ ന​മ്പ​ര്‍ വ​ണ്‍ സം​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ബ​സ് നി​ര​ക്കി​ലും കേ​ര​ളം ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യ​തി​ല്‍ അ​ഭി​മാ​നി​ക്കാം.

Related posts

Leave a Comment