പ്രീത ഷാജിക്ക് ആശ്വാസം; ബാ​ങ്കി​ന് ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കി സ്ഥ​ലം സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഹ​ർ​ജി​ക്കാ​രി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി

കൊ​ച്ചി: പ്രീ​ത ഷാ​ജി​യു​ടെ വീ​ടും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​ര​വും മ​റ്റു ന​ട​പ​ടി​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബാ​ങ്കി​ന് ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കി സ്ഥ​ലം സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഹ​ർ​ജി​ക്കാ​രി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മു​ന്പ് സ്ഥ​ലം ലേ​ല​ത്തി​ൽ വാ​ങ്ങി​യ വ്യ​ക്തി​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ വീ​ടും പ​റ​ന്പും ജ​പ്തി ചെ​യ്ത​തി​നെ​തി​രെ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി പ്രീ​ത ഷാ​ജി​യു​ടെ കു​ടും​ബം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. സു​ഹൃ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ ഈ​ടു ന​ൽ​കി​യ ഭൂ​മി കു​ടി​ശി​ക ര​ണ്ടു കോ​ടി രൂ​പ​യാ​യ​തോ​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് 37.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഭൂ​മി ലേ​ലം ചെ​യ്ത​ത്.

വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ 2005 ൽ ​ഡെ​ബ്റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ ലേ​ല​ത്തി​ന് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും 2014 ലാ​ണ് ലേ​ലം ന​ട​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ച് എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ലേ​ലം ന​ട​ത്തി​യ​ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ടം ഈ​ടാ​ക്ക​ൽ നി​യ​മ​ത്തി​നും ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ളി​നും വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​ത്.

Related posts