നീ ഇവിടെ പ്രസവിക്കേണ്ട..! രണ്ടു കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച നീ സർക്കാർ ആശുപത്രിയിൽ പ്രസവി ക്കേണ്ട; പണമില്ലാത്തതുകൊണ്ടല്ലേ മൂന്നാമത്തതുമായി ഇ​ങ്ങോ​ട്ട് പോന്നതെന്ന് പറഞ്ഞ് ഡോക്ടർ ചികിത്‌സ നിഷേധിച്ചു ; പിന്നെ സംഭവിച്ചത് കേട്ടാൽ ഞെട്ടും…

pregnantഏ​റ്റു​മാ​നൂ​ർ: പ്ര​സ​വ​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പൂ​ർ​ണ ഗ​ർ​ഭി​ണി​യെ ആ​ക്ഷേ​പി​ക്കു​ക​യും ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഏ​റ്റു​മാ​നൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​നീ​ഷ് എ​ൻ.​ജോ​ർ​ജ് ഇ​തു​സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കും ഇ​ന്ന് പ​രാ​തി ന​ൽ​കും.

അ​നീ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി​മോ​ളെ(35) ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്.​ഈ സ​മ​യം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റും ന​ഴ്സു​മാ​രും ര​ജ​നി​മോ​ളെ ആ​ക്ഷേ​പി​ക്കു​ക​യും ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് അ​നീ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. നി​ന്‍റെ മ​റ്റു കു​ട്ടി​ക​ളു​ടെ പ്ര​സ​വം സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല​ല്ലേ ന​ട​ത്തി​യ​ത്.​ഇ​പ്പോ​ൾ കൈ​യി​ൽ കാ​ശി​ല്ലാ​ഞ്ഞി​ട്ട​ല്ലേ ഇ​ങ്ങോ​ട്ട് പോ​ന്ന​ത് എ​ന്ന് ഡോ​ക്ട​റും ന​ഴ്സു​മാ​രും ചോ​ദി​ച്ച​താ​യി അ​നീ​ഷ് പ​റ​യു​ന്നു.

ആ​രും ത​ന്നെ ശ്ര​ദ്ധി​ക്കു​ന്നേ​യി​ല്ലെ​ന്നു ക​ണ്ട​തോ​ടെ ര​ജ​നി​മോ​ൾ നി​ല​വി​ളി​ച്ചു കൊ​ണ്ട് പു​റ​ത്തു വ​രി​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് 15 മി​നി​റ്റി​ന​കം യു​വ​തി പ്ര​സ​വി​ക്കു​ക​യും ചെ​യ്തു.

കൂ​ലി​പ്പ​ണി ചെ​യ്ത് ജീ​വി​ക്കു​ന്ന അ​നീ​ഷും കു​ടും​ബ​വും വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ജ​നി​മോ​ൾ​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ക്കു​ന്പോ​ൾ അ​നീ​ഷ് പ​ണി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​കാ​ത്ത മൂ​ന്നു കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു അ​യ​ൽ​വാ​സി​യാ​ണ് ര​ജ​നി​മോ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ധ​ന​രാ​യ ത​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ വ​ഴി ഉ​ണ്ടാ​യ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts