മത്സ്യമേഖലയെതകർക്കാനുള്ളനടപടികളിൽനിന്ന് സർക്കാരുകൾ പിന്മാറണമെന്ന് എംപി

കൊല്ലം :മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പിന്മാണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. യ​ന്ത്ര​വ​ൽ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​ലാ​ക്കു​ന്ന​തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ നി​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തു​മാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം.

ലൈ​സ​ൻ​സ് ഫീ​സ് 2000, 3000 രൂ​പ​യി​ൽ നി​ന്നും 52500 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ച്ച​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള​ള പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. ലൈ​സ​ൻ​സ് ഫീ​സ് ഇ​രു​പ​ത് ഇ​ര​ട്ടി​യി​ലേ​റെ വ​ർ​ദ്ധി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്ന് വ​കു​പ്പ് മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം. ലൈ​സ​ൻ​സ് ഫീ​സി​ന്‍റെ പേ​രി​ൽ മ​ത്സ്യ മേ​ഖ​ല​യെ കൊ​ള​ള​യ​ടി​ക്കാ​നും നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നു​മു​ള​ള സ​ർ​ക്കാ​ർ സ​മീ​പ​നം ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്.

വെ​ള​ള​ത്തി​ലോ​ടു​ന്ന ബോ​ട്ടു​ക​ൾ​ക്ക് റോ​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ലോ​ക​സ​ഭ​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും റോ​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്. ഫി​ഷ​റീ​സ് കൗ​ണ്‍​സി​ലു​ക​ളും ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് മ​ത്സ്യ​മേ​ഖ​ല സി.​പി.​എം ന്‍റെ രാ​ഷ്ട്രീ​യ​താ​വ​ള​ങ്ങ​ളാ​ക്കി മാ​റ്റാ​നുള്ള ശ്രമം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഹാ​ർ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ പ്രാ​ധി​നി​ത്യം ഉ​റ​പ്പാ​ക്കി വേ​ണം സൊ​സൈ​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Related posts