സ്ഥലം ലഭിച്ചാൽ ഭരതന് ജന്മനാട്ടിൽ സാംസ്കാരി നിലയം നിർമിക്കാൻ ഉറപ്പ് ലഭിച്ചെന്ന് കെ.പി.എ.സി. ലളിത

വ​ട​ക്കാ​ഞ്ചേ​രി: സ്ഥ​ലം വി​ട്ടു ന​ൽ​കി​യാ​ൽ ഭ​ര​ത​ന്‍റെ പേ​രി​ൽ ജ​ന്മ​നാ​ട്ടി​ൽ സാം​സ്ക്കാ​രി​ക നി​ല​യം നി​ർ​മ്മി​ക്കു​മെ​ന്ന് സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ച​താ​യി കെ.​പി.​എ.​സി.​ല​ളി​ത പ​റ​ഞ്ഞു. കേ​ര​ള​വ​ർ​മ്മ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യും, ഭ​ര​ത​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി വ​ട​ക്കാ​ഞ്ചേ​രി കേ​ര​ള​വ​ർ​മ്മ വാ​യ​ന​ശാ​ല ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച 21-മ​ത് ഭ​ര​ത​ൻ സ്മൃതി​യി​ൽ ദീ​പം തെ​ളി​യി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​എ.​സി.​ല​ളി​ത.

​നി​മ​ക​ളു​ടെ ആ​ചാ​ര്യ​നാ​യി​രു​ന്നു ഭ​ര​ത​നെ​ന്ന് സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ന​ടി​യും, ഭ​ര​ത​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി​യു​മാ​യ കെ.​പി.​എ.​സി.​ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബ​സ​ന്ത് ലാ​ൽ, ജ​യ​രാ​ജ് വാ​ര്യ​ർ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, ര​മാ​ദേ​വി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ന്നം​കു​ളം ഡി​വൈ​എ​സ്പി ടി.​എ​സ്.​സി​നോ​ജ്, വി. ​മു​ര​ളി, ജി. ​സ​ത്യ​ൻ, വേ​ണു മ​ച്ചാ​ട്, പി.​ഭാ​ഗ്യ​ല​ക്ഷ്മി​അ​മ്മ, കെ.​അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രി​യ -സാ​മൂ​ഹ്യ-​സാം​സ്ക്കാ​രി​ക-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Related posts