കർക്കടക  വാവുബലി നാളെ; മു​ണ്ട​യ്ക്ക​ൽ പാ​പ​നാ​ശ​നം ക​ട​പ്പു​റ​ത്ത് വിപുലമായ ക്രമീകരണങ്ങൽ

കൊ​ല്ലം: മു​ണ്ട​യ്ക്ക​ൽ പാ​പ​നാ​ശ​നം ക​ട​പ്പു​റ​ത്ത് ക​ർ​ക്ക​ട​ക ബാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ന്ദി​രം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്.ത​ന്ത്രി ത​ട​ത്തി​ൽ മ​ഠം ടി.​കെ.​ച​ന്ദ്ര​ശേ​ഖ​ര സ്വാ​മി ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ‌ നി​ന്നു​ള്ള 20 ത​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. തി​ല​ഹ​വ​നം ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക പ​ന്ത​ലും ത​ന്ത്രി​മാ​രും ഉ​ണ്ടാ​കും.

പി​തൃ​ക്ക​ളെ സ്മ​ര​ക്കൂ, വൃ​ക്ഷ​ത്തൈ ന​ടൂ എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് വ​നം വ​കു​പ്പ് പ​തി​നാ​യി​രം വൃ​ക്ഷ​ത്തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഇ​തു​കൂ​ടാ​തെ തു​ന്പ​റ മ​ഹാ​ദേ​വി ക്ഷേ​ത്രം ട്ര​സ്റ്റ് ക​മ്മി​റ്റി​യു​ടെ വ​ക​യാ​യി ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഔ​ഷ​ധ കാ​പ്പി​യും വി​ത​ര​ണം ചെ​യ്യും.

ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന​വ​ർ ക​ട​ലി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, ഫി​ഷ​റീ​സ് വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.ശു​ദ്ധ​ജ​ല​ത്തി​ൽ കു​ളി​ക്കു​ന്ന​തി​ന് കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ആം​ബു​ല​ൻ​സി​ന്‍റെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​ന​വും ഉ​ണ്ടാ​കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ളും ന​ട​ത്തും.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ അ​ട​ക്കം ല​ഭ്യ​മാ​കു​ന്ന വ്യാ​പാ​ര വി​പ​ണ​ന മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 31ന് ​രാ​വി​ലെ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ബ​ലി​ത​ർ​പ്പ​ണം വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കു​മെ​ന്ന് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എ​ൽ.​പ്ര​കാ​ശും ജി.​കെ.​കൊ​ച്ചു​ണ്ണി​യും അ​റി​യി​ച്ചു.​ല്ലം ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തെ പു​ത്തൂ​ർ പാ​ങ്ങോ​ട് താ​ഴം തി​രു​ആ​ദി​ശ​മം​ഗ​ലം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ വാ​വു​ബ​ലി ത​ർ​പ്പ​ണം 31ന് ​രാ​വി​ലെ നാ​ലി​ന് ആ​രം​ഭി​ക്കും.

ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, കെ.​പി.​ഗോ​പി​നാ​ഥ​പി​ള്ള, മോ​ഹ​ന​ൻ സി.​പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.ഒ​രേ സ​മ​യം ആ​യി​രം പേ​ർ​ക്ക് ബ​ലി​ത​ർ​പ്പ​ണ​ത്തി​നും ക്ഷേ​ത്ര​ത്തി​ൽ തി​ല​ഹ​വ​ന​വും ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ​ലി ത​ർ​പ്പ​ണം ശ്രീ​ശൈ​ലം നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലും തി​ല​ഹ​വ​നം ക്ഷേ​ത്രം ത​ന്ത്രി വാ​സു​ദേ​വ​ര് സോ​മ​യാ​ജി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ക്കും.

രാ​വി​ലെ ആ​റു​മു​ത​ൽ ഭ​ക്ത​ർ​ക്ക് അ​ന്ന​ദാ​ന​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും ന​ട​ത്തും. പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ആം​ബു​ല​ൻ​സ് സേ​വ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ബ​ലി​ത​ർ​പ്പ​ണ​ത്തി​നു​ള്ള കൂ​പ്പ​ണു​ക​ൾ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് വി​ത​ര​ണം തു​ട​ങ്ങി. ഫോ​ൺ-04742416065, 8547867198.

കൊ​ല്ലം അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ക്ക​ട​ക വാ​വു​ബ​ലി 31ന് ​രാ​വി​ലെ നാ​ലു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കും. വ​ന്മ​ള പി.​വി.​വി​ശ്വ​നാ​ഥ​ൻ ശാ​ന്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​ല​ഹോ​മം അ​ട​ക്ക​മു​ള്ള പൂ​ജ​ക​ൾ​ക്ക് ശാ​ന്തി​മാ​രാ​യ സു​കു​മാ​ര​ൻ, ഹ​രി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. അ​ന്ന് രാ​വി​ലെ അ​ഞ്ചു​മു​ത​ൽ കൊ​ല്ലം, കു​ണ്ട​റ, അ​ഞ്ചാ​ലും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

Related posts