സീ​രി​യ​ലു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​നെ പോ​ലെ മാ​ര​കം; സീ​രി​യ​ലു​ക​ള്‍ ക​ണ്ട് വ​ള​രു​ന്ന പു​തി​യ ത​ല​മു​റയുടെ ജീവിതം അപകടകരമാകുമെന്ന്  പ്രേംകുമാർ


ഞാ​ന്‍ സീ​രി​യ​ല്‍ വി​രു​ദ്ധ​നൊ​ന്നു​മ​ല്ല. സീ​രി​യ​ലു​ക​ള്‍ മു​ഴു​വ​ന്‍ നി​രോ​ധി​ക്ക​ണം എ​ന്നൊ​ന്നു​മി​ല്ല. പ​ക്ഷെ, സ​മീ​പ കാ​ല​ത്തു​ള്ള പ​ല സീ​രി​യ​ലു​ക​ളും ആ​ളു​ക​ളെ ചൂ​ളി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​വ​യാ​ണ്.

മ​ല​യാ​ളി​ക​ളു​ടെ യു​ക്തി​യെ​യും സാം​സ്‌​കാ​രി​ക രീ​തി​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള സീ​രി​യ​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. അ​ത് ന​മ്മു​ടെ ഭാ​ഷ​യ്ക്ക് ഏ​ല്‍​പ്പി​ക്കു​ന്ന മു​റി​വ് വ​ലു​താ​ണ്.

അ​ത്ത​രം സീ​രി​യ​ലു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​നെ പോ​ലെ മാ​ര​ക​മാ​ണ്. സീ​രി​യ​ലു​ക​ള്‍ ക​ണ്ട് വ​ള​രു​ന്ന പു​തി​യ ത​ല​മു​റ അ​പ​ക​ട​ക​ര​മാ​യ ജീ​വി​ത രീ​തി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി ഞാ​ന്‍ സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട്. അ​ത്ത​രം സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ക എ​ന്ന​ത്, വ​രും ത​ല​മു​റ​യോ​ട് ഞാ​ന്‍ ചെ​യ്യു​ന്ന ന​ന്മ ആ​ണ്.

പ​ല സീ​രി​യ​ലു​ക​ളും മോ​ശ​മാ​ണ്. അ​ല്പം പാ​ളിപ്പോയാ​ല്‍ എ​ല്ലാം പ്ര​ശ്‌​ന​മാ​കും. ഇ​ത്ത​രം ക​ല​യെ സ​മീ​പി​ക്കു​മ്പോ​ള്‍ അ​തി​ന്‍റേ​താ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രി​ക്ക​ണമെന്ന് പ്രേം​കു​മാ​ര്‍

Related posts

Leave a Comment