ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മു​സ്ലി​ങ്ങ​ളെ​ന്ന് സി​നി​മ വ​ള​ച്ചൊ​ടി​ക്കു​ന്നു ! വി​ജ​യ്‌​യു​ടെ ‘ബീ​സ്റ്റ്’ നി​രോ​ധി​ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ്…

വി​ജ​യ് ആ​രാ​ധ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബീ​സ്റ്റ്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ത്തി​ന്റെ റി​ലീ​സ് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍.

ചി​ത്ര​ത്തി​ല്‍ മു​സ്ലീ​മു​ക​ളെ തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ക്ക​ണം എ​ന്നു​മാ​ണ് മു​സ്ലീം ലീ​ഗി​ന്റെ ആ​വ​ശ്യം.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​സ്ലിം ലീ​ഗ് ത​മി​ഴ്‌​നാ​ട് അ​ധ്യ​ക്ഷ​ന്‍ വി​എം​എ​സ് മു​സ്ത​ഫ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​സ്‌​കെ പ്ര​ഭാ​ക​റി​നു ക​ത്തു ന​ല്‍​കി.

ബോം​ബാ​ക്ര​മ​ണ​ത്തി​നും വെ​ടി​വെ​പ്പു​ക​ള്‍​ക്കും പി​ന്നി​ല്‍ മു​സ്ലിം​ക​ള്‍ മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​ക​ളി​ല്‍ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു.

‘ബീ​സ്റ്റ്’ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യാ​ല്‍ അ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ല്‍ ബീ​സ്റ്റി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ര്യ​വും മു​സ്ലീം ലീ​ഗ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

ഈ ​മാ​സം 13നാ​ണ് ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. വി​ജ​യ്‌​യു​ടെ സി​നി​മാ ക​രി​യ​റി​ലെ 65മ​ത്തെ ചി​ത്ര​മാ​ണ് ബീ​സ്റ്റ്.

ചെ​ന്നൈ​യി​ലെ ഒ​രു മാ​ള്‍ ടെ​റ​റി​സ്റ്റു​ക​ള്‍ ഹൈ​ജാ​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.

‘വീ​ര​രാ​ഗ​വ​ന്‍’ എ​ന്നാ​ണ് വി​ജ​യി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​ര്. സ​ര്‍​ക്കാ​രും അ​ധി​കൃ​ത​രും നി​സ​ഹാ​യ​രാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് ര​ക്ഷ​ക​നാ​യി എ​ത്തു​ന്ന​ത് വി​ജ​യ് ആ​ണ്. ചി​ത്ര​ത്തി​ന്റെ ടീ​സ​റി​നും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

Related posts

Leave a Comment