സൂപ്പർതാരത്തെ അറിയില്ലെന്നോ.. ? തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ അ​റി​യി​ല്ലെന്ന്‌ ന​ടി മീ​ര ചോ​പ്ര​; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​സ​ഭ്യ​വ​ർ​ഷം

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ന​ടി മീ​ര ചോ​പ്ര​യ്ക്കെതി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​സ​ഭ്യ​വ​ർ​ഷം.

ട്വി​റ്റ​റി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ​ക്കു​റി​ച്ചു പ​റ​യൂ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തെ ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് മീ​ര ചോ​പ്ര പ​റ​ഞ്ഞ​ത്. ഈ ​മ​റു​പ​ടി ന​ട​ന്‍റെ ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ചു.

ട്വി​റ്റ​റി​ൽ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും വ​ധ​ഭീ​ഷ​ണി​യും വ​രെ മീ​ര ചോ​പ്ര​യ്ക്ക് നേ​രേ ഉ​യ​ർ​ന്നു. എ​ന്നാ​ൽ ത​നി​ക്കെ​തി​രേ ന​ട​ന്ന അ​സ​ഭ്യ​വ​ർ​ഷ​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കു​ക​യാ​ണ് മീ​ര ചോ​പ്ര ചെ​യ്ത​ത്.

കൂ​ടാ​തെ ഈ ​അ​ക്കൗ​ണ്ടു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ട്വി​റ്റ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. താ​ങ്ക​ളേ​ക്കാ​ൾ മ​ഹേ​ഷ് ബാ​ബു​വി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലാ​ണ് ഈ ​രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നും, ഇ​ത്ത​രം ആ​രാ​ധ​ക​രു​ള്ള​തി​ൽ താ​ങ്ക​ൾ അ​ഭി​മാ​നി​ക്കു​ന്നു​ണ്ടോ​യെ​ന്നും മീ​ര ചോ​പ്ര മ​റ്റൊ​രു ട്വീ​റ്റി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു ചോ​ദി​ച്ചു.

ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പേ​ര് ക​ള​യു​ക​യാ​ണ് ഈ ​ആ​രാ​ധ​ക​ർ ചെ​യ്യു​ന്ന​തെ​ന്നും മീ​ര പ​റ​യു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment