പൃഥ്വി വില്ലൻ; ട്രെയിലറെത്തി

prithiപൃ​ഥ്വി​രാ​ജ് വി​ല്ല​നാ​യി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് സി​നി​മ നാം ​ശ​ബാ​ന​യു​ടെ പു​തി​യ ര​ണ്ടാ​മ​ത്തെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.  ത​പ്സി പ​ന്നു ടൈറ്റി​ൽ റോ​ളി​ലെ​ത്തു​ന്ന ചി​ത്രം ഷി​വം നാ​യ​രാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 2015ൽ ​നീ​ര​ജ് പാ​ണ്ഡെ അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ബേ​ബി എ​ന്ന ചി​ത്ര​ത്തി​ലെ ഷ​ബാ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ഥ​യാ​ണ് നാം ​ഷ​ബാ​ന എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ഇ​ന്ത്യ​ൻ സു​ര​ക്ഷാ സേ​ന​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ദൗ​ത്യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ആ​യു​ധ ക​ച്ച​വ​ട​ക്കാ​ര​നാ​യ ടോ​ണി വില്ലനാ​യാ​ണ് പൃ​ഥ്വി​രാ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. അ​യ്യാ, ഒൗ​റം​ഗ​ബാ​ദ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച പൃ​ഥ്വി​രാ​ജ് ചെ​റി​യ ഇ​ട​വേ​ള​യ​്ക്ക് ശേ​ഷ​മാ​ണ് ഒ​രു ഹി​ന്ദി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

നീ​ര​ജ് പാ​ണ്ഡെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നു​പം ഖേ​ർ, മ​നോ​ജ് ബാ​ജ്പെ​യ്, ഡാ​നി ഡെ​ൻ​സോ​ഗ​പ്പാ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ക്ഷ​യ് കു​മാ​ർ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. കേ​പ്പ് ഓ​ഫ് ഗൂ​ഡ് ഫി​ലിം​സ്, പ്ലാ​ൻ സി ​സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം 31ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts