ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന് സം​​​ഘ​​​ട്ട​​ന സീ​​​നി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണത്തിനിടെ വീണു പ​രി​ക്ക് ; ഇന്ന് ഓപ്പറേഷൻ

കൊ​​​ച്ചി: ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജി​​​ന് ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ കാ​​​ലി​​​ന് പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നാ​​​ര്‍ മ​​​റ​​​യൂ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന “വി​​​ലാ​​​യ​​​ത്ത് ബു​​​ദ്ധ’എ​​ന്ന സി​​നി​​മ​​യു​​​ടെ ഷൂ​​​ട്ടിം​​ഗി​​​നി​​​ടെ​​യാ​​ണ്​ വീ​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ സം​​​ഘ​​​ട്ട​​ന സീ​​​നി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തെ​​​ന്നി വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ലി​​​നു ചെ​​​റി​​​യ പ​​​രി​​​ക്ക് പ​​​റ്റി​​​യെ​​​ങ്കി​​​ലും ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

മ​​​റ​​​യൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ക്‌​​​സ്​​​റേ​​​യും സ്‌​​​കാ​​​നിം​​​ഗും പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​ത്തോ​​ടെ കൊ​​​ച്ചി ലേ​​​ക്​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

ജി.​​​ആ​​​ര്‍. ഇ​​​ന്ദു​​​ഗോ​​​പ​​​ന്‍റെ “വി​​​ലാ​​​യ​​​ത്ത് ബു​​​ദ്ധ’ എ​​​ന്ന ക​​​ഥ​​​യെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഒ​​​രു​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​ണി​​​ത്. ജ​​​യ​​​ന്‍ ന​​​മ്പ്യാ​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ ഡ​​​ബി​​​ള്‍ മോ​​​ഹ​​​ന​​​ന്‍ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യാ​​​ണു പൃ​​​ഥ്വി​​​രാ​​​ജ് എ​​​ത്തു​​​ന്ന​​​ത്.

Related posts

Leave a Comment