ഇതൊക്കെ എന്ത്? ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷയുമായി ട്രോളന്മാര്‍! തന്നെ ട്രോളിയവര്‍ക്ക് പൃഥിരാജിന്റെ മറുപടി ഇങ്ങനെ!


ട്രോളന്മാര്‍ പൃഥിരാജിനെ ആക്രമിക്കുന്നത് ഇതാദ്യമല്ല. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കടുകട്ടി ഇംഗ്ലീഷ് പ്രയോഗിക്കുന്ന പൃഥിരാജിന്റെ സ്വഭാവമാണ് ട്രോളന്മാര്‍ക്ക് പിടിക്കാത്തത്. തമാശയ്ക്ക് ട്രോളുമെങ്കിലും വളരെ നന്നായി ഇംഗ്ലീഷ് അറിയാവുന്ന താരമാണ് പൃഥ്വിയെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മനസ്സിലാക്കാന്‍ ഡിക്ഷണറിയുമായി ഇരിക്കണമെന്നാണ് ആരാധകരുടെ സങ്കടം. ഇതിനിടെ കഴിഞ്ഞ ദിവസം പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷയുമായി ഒരു ട്രോളന്‍ രംഗത്തെത്തി. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഇത് പൃഥ്വിരാജിന് അയച്ചു കൊടുത്തു. വലിയൊരു ചിരിയായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇങ്ങനെ എത്ര ട്രോള്‍ പൃഥ്വിരാജ് കണ്ടിരിക്കുന്നു. ഇതൊന്നും രാജുവേട്ടനെ തൊടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും പരിഭാഷ ഗംഭീരമായിട്ടുണ്ട്.

Related posts