ഷൂട്ടിംഗിന്റെ ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയില്‍ ജിപ്‌സി പറപ്പിച്ച് പൃഥിരാജ്! ആരാധകര്‍ക്കായി താരം പങ്കുവച്ച വീഡിയോ വൈറലാവുന്നു

സോണി പിക്ചര്‍സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് നൈണ്‍. സംവിധായകന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കേരളത്തിലെ ഷൂട്ട് കഴിഞ്ഞ് ഇപ്പോള്‍ ഹിമാലയത്തിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളയ്ക്കിടെ കൂട്ടുകാര്‍ക്കൊപ്പം മണാലിയില്‍ ജിപ്സിയോടിച്ച് പോകുന്ന പൃഥ്വിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഡ്രൈവിംഗിനോടുള്ള കമ്പം കാരണം ജിപ്‌സിയുടെ യഥാര്‍ത്ഥ ഡ്രൈവറെ മാറ്റിനിര്‍ത്തി പൃഥ്വി തന്നെ വാഹനമോടിക്കുകയായിരുന്നു. അമിതവേഗത്തില്‍ പോകുന്നത് കൊണ്ട് പിന്‍സീറ്റിലിരിക്കുന്ന സുഹൃത്ത് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

റോഡിന്റെ ഇടതുവശത്ത് വലിയ ഗര്‍ത്തമാണ്. അതുകൊണ്ട് എതിര്‍വശത്ത് നിന്നും വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കായി ഇടതുവശം ചേര്‍ന്ന് ഓടിക്കാനും കഴിയില്ല. അപകടകരമായ നിമിഷങ്ങളിലും അതിമനോഹരമായാണ് പൃഥ്വി വാഹനം ഓടിക്കുന്നത്.

Related posts