സ്വ​കാ​ര്യ ബ​സി​ലും പ​രി​ശോ​ധ​ന: ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചാ​ൽ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ചു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍.കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പി​ന്നാ​ലെ സ്വ​കാ​ര്യ ബ​സി​ലും ജോ​ലി​സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജോ​ലി സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ അ​ന്ന​ത്തെ ട്രി​പ് റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ എ​ല്ലാ ഡി​പ്പോ​ക​ളി​ലും ബ്രെ​ത്ത​ലൈ​സ​ര്‍ സ്ഥാ​പി​ക്കും. 20 എ​ണ്ണം വാ​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും 50 എ​ണ്ണം കൂ​ടി ഈ ​മാ​സം ത​ന്നെ വാ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment