തോമസിന് ര​ണ്ടാം​വ​ട്ട​വും ഒ​ന്നാം​സ​മ്മാ​നം; ഇ​ത്ത​വ​ണ കി​ട്ടി​യ​ത് ഒ​രു​കോ​ടി

ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാ​മ​തും കേ​ര​ള ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​നം നേ​ടി ഇ​ര​ട്ട​ഭാ​ഗ്യ​ശാ​ലി​യാ​യി വാ​ഴൂ​ർ ചെ​ങ്ക​ൽ മു​ത്തി​യാ​പാ​റ​യി​ൽ തോ​മ​സ് ജോ​സ​ഫ്. ബു​ധ​നാ​ഴ്ച​ത്തെ ഫി​ഫ്റ്റി ഫി​ഫ്റ്റി 92-ന​റു​ക്കെ​ടു​പ്പി​ൽ എ​ഫ്.​ഡ​ബ്ല്യൂ.239020 ന​മ്പ​ർ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ്മാ​നം നേ​ടി​യ​ത്.

2022 ഓ​ഗ​സ്റ്റി​ൽ കാ​രു​ണ്യ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ 80 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം​സ​മ്മാ​നം തോ​മ​സി​ന് ല​ഭി​ച്ചി രു​ന്നു. പൊ​ൻ​കു​ന്നം മാ​ർ​സ് ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണ് ര​ണ്ടു ടി​ക്ക​റ്റും എ​ടു​ത്ത​ത്.

ര​ണ്ടു​വ​ട്ട​വും ഭാ​ഗ്യ​മെ​ത്തി​ച്ച​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ്. ക​ണ്ണൂ​രി​ലെ സ​ഹോ​ദ​ര​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന് വി​റ്റ​താ​ണു ടി​ക്ക​റ്റു​ക​ൾ.

ഇ​ത്ത​വ​ണ ഫോ​ൺ ചെ​യ്ത് പ​റ​ഞ്ഞ് ക​ട​യി​ൽ എ​ടു​ത്തു​വ​ച്ച ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ഫ​ലം വ​ന്ന​തി​നു​ശേ​ഷം ക​ട​യി​ലെ​ത്തി തോ​മ​സ് ജോ​സ​ഫ് സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് കൈ​പ്പ​റ്റി. മു​ൻ​പ് ഗ​ൾ​ഫി​ൽ ജോ​ലി​യാ​യി​രു​ന്ന തോ​മ​സ് ഇ​പ്പോ​ൾ നാ​ട്ടി​ൽ കൃ​ഷി​യു​മാ​യി ക​ഴി​യു​ക​യാ​ണ്. ടി​ക്ക​റ്റ് വ്യാ​ഴാ​ഴ്ച ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കു​മെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment