Set us Home Page

പ്ലാവിനെ തനിക്കുമീതെ വളർത്തി;  ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്

പാ​ല​ക്കാ​ട്: ച​ക്ക​യ്ക്കൊ​പ്പ​മെ​ത്തു​മോ ചാ​ര​പ്പൂ​വ​ൻ..? കാ​ത്തി​രു​ന്നു കാ​ണാം. ച​ക്ക​യു​ടെ മാ​ഹാ​ത്മ്യം ജ​ന​മ​ന​സു​ക​ളി​ലെ​ത്തി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​ന്പ​ക​ച്ചോ​ല പാ​ല​യ്ക്ക​ത്ത​റ​പ്പി​ൽ ജെ​യിം​സ് മ​റ്റൊ​രു പ്ര​യാ​ണ​ത്തി​ലാ​ണ്. ഇ​രു​പ​താ​ണ്ട് ച​ക്ക​യു​ടെ പി​ന്നാ​ലെ​യാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ന​ട​ത്തം ചാ​ര​പ്പൂ​വ​നെ​ന്ന പ​ഴ​ത്തി​നു പി​ന്നാ​ലെ​യാ​ണ്.

ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ജെ​യിം​സ് എ​ത്തി​യ​തി​ന്‍റെ ഫ​ല​ം നാം ​ക​ണ്ട​താ​ണ്. സം​സ്ഥാ​ന​ഫ​ല​മാ​യി ച​ക്ക​യെ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ഓ​ടി​യെ​ത്തി​യ​തും ഈ ​”ച​ക്ക ജെ​യിം​സി​ന്‍റെ’ ​പേ​രാ​ണ്.

ചാ​ര​പ്പൂ​വ​ൻ പ​ഴ​ത്തി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യാ​ണ് ഇ​പ്പോ​ൾ ജെ​യിം​സി​ന്‍റെ ക​ട​ന്നു​വ​ര​വ്. അ​തും മൂ​ന്നു​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണ- ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​വു​മാ​യി. പ​ക്ഷെ, ഇ​ത്ത​വ​ണ ഒ​രു അ​ടി​ക്കു​റിപ്പു​മാ​യാ​ണ് വ​ര​വ്. ഇ​തി​ന്‍റെ പി​ന്നാ​ലെ​ ഓ​ടാ​നൊ​ന്നും എ​ന്നെ​ക്കി​ട്ടി​ല്ല. ഗ​വേ​ഷ​ണ, പ​രീ​ക്ഷ​ണ ഫ​ല​ങ്ങ​ൾ ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും കൈ​മാ​റാ​ൻ ത​യാ​ർ.

ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഗു​ണ​ക​ര​മാ​യേ​ക്കാ​വു​ന്ന ഈ ​സം​രം​ഭ​ത്തി​ന് ആ​രു മു​ൻ​കൈ​യെ​ടു​ത്താ​ലും സ​ഹാ​യി​ക്കാ​നും ത​യാ​ർ – പാ​ല​ക്കാ​ട് പ്ര​സ്ക്ല​ബി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് ജെ​യിം​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചാ​ര​പ്പൂ​വ​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളിൽ ഉ​പ്പു​മാ​വും വാ​ഴ​യ്ക്കാ ക​റി​യും ഇ​ല​യ​ട​യും പാ​യ​സ​വു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്നു.

പ​ഴ​വും കാ​യ​യും പ്ര​ത്യേ​ക രീ​തി​യി​ൽ ഉ​ണ​ക്കി സം​സ്ക​രി​ച്ചെ​ടു​ക്ക​ണം. ഇ​തി​ൽനി​ന്നാ​ണ് ഓ​രോ ഉ​ത്പ​ന്ന​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന​ത്. പ്ര​മേ​ഹരോ​ഗി​ക​ൾ​ക്കു ക​ഴി​ക്കാ​വു​ന്ന ഉ​ത്ത​മ ഭ​ക്ഷ​ണ​മാ​ണ് ചാ​ര​പ്പൂ​വ​ൻ ഉ​പ്പു​മാ​വെ​ന്നു ജെ​യിം​സ് പ​റ​യു​ന്നു. പ​ഴം ഉ​ണ​ങ്ങി​യ​തും വാ​ഴ​യ്ക്കാ​പ്പൊ​ടി​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണ് ഇ​ല​യ​ട. തേ​ങ്ങാ​പ്പാ​ലി​ലും പ​ശു​വി​ൻപാ​ലി​ലും പാ​യ​സ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നും ജെ​യിം​സ് പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലെ വാ​ഴ​യി​ന​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്കാ​തെ പോ​യൊ​രി​ന​മാ​ണ് ചാ​ര​പ്പൂ​വ​ൻ. പ​ഴ​ത്തി​ന്‍റെ രു​ചി പ​ല​ർ​ക്കും സ്വീ​കാ​ര്യ​മെ​ല്ലെ​ന്നതാ​ണ് പ്ര​ധാ​ന കാ​ര​ണം. മു​പ്പ​തു​വ​ർ​ഷം മു​ന്പ് അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പ​ക​മാ​യി ചാ​ര​പ്പൂ​വ​ൻ കൃ​ഷി ചെ​യ്തി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ ഈ​യി​നത്തിനു പ്രി​യം കു​റ​ഞ്ഞ​തോ​ടെ കൃ​ഷി അ​ന്യം​ നി​ന്നുപോ​യി.

നാ​ളി​തു​വ​രെ​യാ​യി യാ​തൊ​രു രോ​ഗ​ങ്ങ​ളും ചാ​ര​പ്പൂ​വ​നി​ൽ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഒ​രു വാ​ഴ ന​ട്ടാ​ൽ പ​തി​ന​ഞ്ചു​വ​ർ​ഷം ഇ​തി​ൽനി​ന്നും ആ​ദാ​യം ല​ഭി​ക്കും. രാ​സ​വ​ള​മോ കീ​ട​നാ​ശി​നി​യോ ആ​വ​ശ്യ​മി​ല്ല. കാ​റ്റി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വുമുണ്ട്. അ​ട്ട​പ്പാ​ടി പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​രം വാ​ഴ​കൃ​ഷി​ക്ക് അ​ന​ന്ത​സാ​ധ്യ​ത​യു​ണ്ട്.

പ്ര​കൃ​തി​ദു​ര​ന്തം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​മെ​ന്നും ജെ​യിം​സ് പ​റ​യു​ന്നു. ച​ക്ക​യ്ക്കു ല​ഭി​ച്ച സ്വീ​കാ​ര്യ​ത ചാ​ര​പ്പൂ​വ​നും ല​ഭി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​തി​ന്‍റെ ഒൗ​ഷ​ധ്യ​മൂ​ല്യ​ങ്ങ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ജെ​യിം​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS