വളവിൽ  തുറന്നുവച്ച വാതിലിലൂടെ  യാത്രക്കാർ  റോഡിലേക്ക് വീഴുന്ന അപകടം പതിവാകുന്നു;  കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തു​റ​വൂ​ർ: ഡോ​ർ തു​റ​ന്ന് കെ​ട്ടി​വെ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ഇ​ത്ത​രം ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് അ​രൂ​ർ പ​ള്ളി ബ​സ് സ്റ്റോ​പ്പി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന​യു​ടെ തു​ട​ക്കം. നി​ല​വി​ൽ ഹൈ​ക്കോ​ട​തി വി​ധി​യേ തു​ട​ർ​ന്ന് ബ​സു​ക​ളി​ൽ ഇ​രു വാ​തി​ലു​ക​ളി​ലും ഡോ​ർ നി​ർ​ബ​ന്ധ​മാ​ക്കി​ട്ടു​ള്ള​താ​ണ് രാ​വി​ലെ ആ​റു മു​ത​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വ്വീ​സ് നി​ർ​ത്തു​ന്ന​തു വ​രെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം.

ദേ​ശീ​യ​പാ​ത​യി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി നി​റ​ച്ചാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​ഞ്ഞ് പോ​കു​ന്ന​ത്. അ​തി​വേ​ഗ​ത​യി​ൽ വ​ള​വു തി​രി​യു​ന്പോ​ൾ യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ഴു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ​ല പ്രാ​വ​ശ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ബ​സ് ഉ​ട​മ​ക​ൾ ഡോ​ർ പി​ടി​പ്പി​ക്കാ​തെ​യും ഉ​ള്ള ഡോ​ർ തു​റ​ന്നു കെ​ട്ടി വെ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് ക​ർ​ശ​ന നി​യ​മ​വു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ ഈ​ടാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ​മെ​ൻ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts