കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗിക്കാത്ത ഗ്ലൂക്കോസ് മാലിന്യക്കൂമ്പാരത്തിൽ;  രാഷ്ട്രദീപിക റിപ്പോർട്ടിനെ തുടർന്ന് അന്വേഷണത്തിന് നടപടി സ്വീകരിച്ചതായി  കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കാ​യു​ള്ള ഗ്ളൂ​ക്കോ​സ് ഉ​പ​യോ​ഗി​ക്കാ​തെ മാ​ലി​ന്യ​ക്കൂന്പാ​ര​ത്തി​ൽ നി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യ​താ​യി കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ജി അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഒ​രു ഗു​ളി​ക പോ​ലും പാ​ഴാ​ക്കു​ക​യോ അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ക്കു​വാ​നോ പാ​ടി​ല്ലാ യെ​ന്നു​ള്ള​പ്പോ​ഴാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഇ​ത്ത​രം ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ അ​താ​ത് മെ​ഡി​ക്ക​ൽ സ്റ്റോ​ർ റൂ​മു​ക​ളി​ൽ എ​ത്തി​ക്കു​ന്ന മ​രു​ന്നു​ക​ളും രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും സ്റ്റോ​ർ റൂ​മി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഹെ​ഡ് നഴ്സു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

പ​ക്ഷേ ഇ​ത്ര​യ​ധി​കം ഗ്ളൂ​ക്കോ​സ് കെ​ട്ടി​ടം പ​ണി ന​ട​ക്കു​ന്ന പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി മ​റ്റ് ഖ​ര​മാ​ലി​ന്യ​ത്തോ​ടൊ​പ്പം വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​റി​യി​ല്ലെ​ന്ന് സ്റ്റോ​റി​ന്‍റെ ചു​മ​ത​ലയു​ള്ള​വ​ർ അ​റി​യി​ച്ച​താ​യും മാ​നേ​ജ​ർ പ​റ​ഞ്ഞു.

2018 മാ​ർ​ച്ച് മു​ത​ൽ 2021 മാ​ർ​ച്ച് വ​രെ ഉ​പ​യോ​ഗി​ക്കു​വാ​ൻ കാ​ലാ​വ​ധി​യു​ള്ള 100 ക​ണ​ക്കി​ന് ഗ്ളൂ​ക്കോ​സ് കു​പ്പി​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ ഇ​ന്ന​ലെ ഇതുസംബന്ധിച്ച് രാ​ഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു ഇ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ർ​പറേ​ഷ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Related posts