ഐ സല്യൂട്ട് യൂ ചേച്ചി ! ഇങ്ങനെയൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനം; പാര്‍വതിയെ വാനോളം പുകഴ്ത്തി പ്രിയ വാര്യര്‍…

ആസിഡ് ആക്രമണം അതിജീവിച്ച യുവതിയുടെ കഥ പറയുന്ന ഉയരെ മികച്ച അഭിപ്രായവുമായി മലയാളക്കരയിലെ തീയറ്ററുകള്‍ കീഴടക്കുകയാണ്.ഇതോടൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ നടി പാര്‍വതിയുടെ അഭിനയത്തെയും ആളുകള്‍ വാഴ്ത്തുകയാണ്. നടി പാര്‍വതിയെ പുകഴ്ത്തി രംഗത്തെത്തിയവരില്‍ യുവ നായിക പ്രിയ വാര്യരും പെടുന്നു. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്.

ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസ് ആണ്.

Related posts