മുസ്ലിം മതവികാരം വ്രണപ്പെടുത്തി! അഡാര്‍ ലൗവിലെ ഗാനത്തിനെതിരെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: അ​ഡാ​ർ ലൗ​വി​ലെ വി​വാ​ദ ഗാ​നം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ജ​ന​പി​ന്തു​ണ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ട്ട് പി​ൻ​വ​ലി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു പ​റ​ഞ്ഞു. ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും പാ​ട്ട് പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്.

“മാ​ണി​ക്യ മ​ല​രാ​യ പൂ​വി…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ലോ​കം ഏ​റ്റെ​ടു​ത്തി​ട്ട് അ​ധി​ക​ദി​ന​ങ്ങ​ൾ ആ​യി​ട്ടി​ല്ല. അ​ഡാ​ർ ലൗ​വി​ലെ ഗാ​ന​ത്തി​ൽ പ്രി​യ പ്ര​കാ​ശ് വാ​ര്യ​രും റോ​ഷ​ൻ അ​ബ്ദു​ൾ റ​ഹൂ​ഫും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഭാ​ഗം ഇ​രു​വ​രു​ടെ​യും മു​ഖ​ഭാ​വം​കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗാ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ അ​ണി​യ​റ​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി ഒ​രു പ​റ്റം യു​വാ​ക്ക​ൾ രം​ഗ​ത്തെ​ത്തി. മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ൾ മു​സ്ലിം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് ന​ബി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് ഗാ​ന​മെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രേ കേ​സ് എ​ടു​ക്കു​മെ​ന്ന് എ​സി​പി സൈ​ദ് ഫ​യാ​സ് പ​റ​ഞ്ഞു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 295 എ ​വ​കു​പ്പ് എ​ടു​ക്കാ​നാ​കു​മോ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഹി​റ്റാ​യ ഗാ​നം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ന​ബി​യും ഖ​ദീ​ജ ബീ​വി​യു​മാ​യു​ള്ള വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണ് പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​യി എ​ന്നും ഇ​ത് ന​ബി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഗാ​നം പി​ൻ​വ​ലി​ക്കു​ക​യോ വ​രി​ക​ൾ മാ​റ്റി​യെ​ഴു​തു​ക​യോ ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

പി.​എം.​എ. ജ​ബ്ബാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ത​ല​ശേ​രി കെ. ​റ​ഫീ​ക് ഈ​ണം ന​ല്കി​യ ഗാ​നം പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഷാ​ൻ റ​ഹ്മാ​നും വി​നീ​ത് ശ്രീ​നി​വാ​സ​നും ചെ​യ്ത​ത്. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ചി​ത്ര​ത്തി​ൽ ഗാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും യു ​ട്യൂ​ബി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ല​ക്കം മ​റി​ഞ്ഞ് തീ​രു​മാ​നം മാ​റ്റി. ഗാ​ന​ത്തി​ന്‍റെ ജ​ന​പ്രീ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗാ​നം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​തെ​ന്ന് ഷാ​ൻ റ​ഹ്മാ​നും ഒ​മ​ർ ലു​ലു​വും പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ചി​ത്രം ജൂ​ണി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടു. ഗാ​ന​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പ്രി​യ​യെ​യും റോ​ഷ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ടീ​സ​റി​ൽ ക്ലാ​സ്മു​റി​യാ​ണ് പ​ശ്ചാ​ത്ത​ലം. വാ​ല​ന്ൈ‍​റ​ൻ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ ടീ​സ​റി​നും വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ്.

Related posts