വാലന്റൈന്‍സ് ഡേയില്‍ ഇന്ന് ചുംബനദിനമാണെന്ന് പറഞ്ഞ് ക്ലാസിലെ പെണ്‍കുട്ടികളെ ഓരോരുത്തരെയായി ഓഫീസ് മുറിയില്‍ വിളിച്ച് ചുംബനം! അവസാനം അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തത് രക്ഷകര്‍ത്താക്കളും; സംഭവമിങ്ങനെ

വാലന്റൈന്‍സ് ഡേ എന്ന പ്രണയദിനം ലോകമെമ്പാടും വളരെ മനോഹരമായി ആഘോഷിക്കപ്പെട്ടു. സമ്മാനങ്ങളും ആശംസകളും വിവാഹാഭ്യര്‍ത്ഥനകളും അങ്ങിങ്ങ് പറന്നു നടന്നു. എന്നാല്‍ പ്രണയദിനം പലയിടത്തും അക്രമങ്ങള്‍ക്കും സാമുഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് സൂററ്റിലെ ജാന്ധിവാഡിയില്‍ സംഭവിച്ചത്. ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി സ്‌കൂളിലെ ഞരമ്പുരോഗിയായ ഒരധ്യാപകന്‍ തന്റെ വാലന്റൈന്‍സ് ഡേ വ്യത്യസ്തമാക്കാന്‍ നടത്തിയ ശ്രമമാണ് വാര്‍ത്തയായത്. സംഭവമിങ്ങനെ…

സൂററ്റിലെ ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി ഹൈസ്‌കൂളിലെ സയന്‍സ് ടീച്ചര്‍ ഓംപ്രകാശ് യാദവ് പെണ്‍കുട്ടികള്‍ മാത്രമുള്ള ആറാം ക്ലാസ് റൂമിലെത്തിയത് വേറിട്ട ഒരു സന്ദേശ വുമായിരുന്നു. എല്ലാവരുടെയും ഹോം വര്‍ക്കുകള്‍ ക്ലാസ് റൂമിലിരുന്നു നോക്കാന്‍ പറ്റില്ല. അതുകൊണ്ട് ഓരോരുത്തരായി അവരവരുടെ ഹോം വര്‍ക്കുമായി തന്റെ ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ ഓരോരുത്തരായി ഓഫീസില്‍ ചെല്ലുകയും അയാളവരെ കടന്നുപിടിച്ച് ഇന്ന് Kiss Day ആണ് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ട് അവരെ ചുംബിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ പലരും വീട്ടില്‍ അറിയിച്ചതനുസരിച്ച് രക്ഷകര്‍ത്താക്കള്‍ കാര്യം ഏറ്റെടുത്തു. അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തുകൊടുത്തെന്ന് മാത്രമല്ല, കൈയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

 

 

 

 

Related posts