വാരണാസിയില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ തയാര്‍! കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ബിജെപി കേന്ദ്രത്തെ വീണ്ടും ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി

വയനാട്ടില്‍ സന്ദര്‍ശനം തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോദിക്കെതിരെ മത്സരിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ചു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ പിവി വസന്ത കുമാറിന്റെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ തറവാട് വീട്ടിലാണ് പ്രിയങ്ക എത്തിയത്. വസന്തകുമാറിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രിയങ്ക കേരളത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

കേരളത്തില്‍ 20 യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരെ വിജയിപ്പിക്കണം. വാരണാസിയില്‍ മത്സരിക്കാന്‍ തയാറാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. നേരത്തെ പ്രിയങ്കയുടെ മത്സരത്തിന്റെ കാര്യം പ്രിയങ്ക തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

Related posts