സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ വീഡിയോകള്‍ അഞ്ജുവിന്റേതല്ല ! അന്ന് ആത്മഹത്യയില്‍ നിന്നും അവള്‍ രക്ഷപ്പെട്ടത് അമ്മ കണ്ടതു കൊണ്ടു മാത്രം…

സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീലവീഡിയോകള്‍ തന്റേതല്ലെന്ന് വ്യക്തമാക്കി സീരിയല്‍ താരം അഞ്ജു. നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അഞ്ജു ഈ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന സീരിയലില്‍ സുരഭിയുടെ മകളായി വേഷമിട്ടിരുന്നത് അഞ്ജുവായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് അഞ്ജുവിന്റേതെന്ന പേരില്‍ ഒരു അശ്ളീല വീഡിയോ പ്രചരിച്ചിരുന്നെന്നും എന്നാല്‍ അന്നത് തങ്ങള്‍ സീരിയസ് ആയി എടുത്തിരുന്നില്ലെന്നും സുരഭി പറയുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആ വീഡിയോ പ്രചരിക്കുകയാണെന്നും അതില്‍ ഉള്ള പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളു അത് അഞ്ജുവല്ല എന്നും സുരഭി പറഞ്ഞു. മുമ്പ് ഇത്തരം ഒരു വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും അമ്മ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ നിരന്തരമായ പ്രയത്നം കൊണ്ടാണ് അഞ്ജുവിനെ പഴയ പോലെയാക്കാന്‍ സാധിച്ചതെന്നും സുരഭി വ്യക്തമാക്കി.

ഈ വീഡിയോയുടെ പേരില്‍ താനും തന്റെ കുടുംബവും കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വീഡിയോയ്ക്ക് എതിരേ പരാതിപ്പെട്ടിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നും വീഡിയോ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ജു പറയുന്നു. ആ വീഡിയോയിലുള്ളത് താനല്ലെന്നും ദയവ് ചെയ്ത് ഇത്തരം വീഡിയോ പ്രചരിപ്പിക്കരുതെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി. അടുത്തിടെ പ്രമുഖ സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന നടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അവരുമായി ബന്ധമുള്ള യുവാവ് തന്നെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്.

Related posts