‘പ​തി​നെ​ട്ടാം വ​യ​സി​ൽ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം മാ​റി’: പ്രി​യ​ങ്ക ചോ​പ്ര

പ​തി​നെ​ട്ടാം വ​യ​സി​ല്‍ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​തു മു​ത​ല്‍ ഹോ​ളി​വു​ഡ് വ​രെ​യെ​ത്തി നി​ല്‍​ക്കു​ന്ന ത​ന്‍റെ അ​സാ​ധാ​ര​ണ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ചും മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചും മ​ന​സു തു​റ​ന്ന് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ പു​തി​യ ട്രെ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് താ​രം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

‘ഈ ​ട്രെ​ൻ​ഡ് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു’ എ​ന്നാ​ണ് പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പാ​യി താ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം വ​യ​സി​ൽ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ എ​ന്‍റെ ജീ​വി​തം മാ​റി, മി​സ് വേ​ൾ​ഡ്? ഞാ​നോ? എ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടു​കൊ​ണ്ടാ​ണ് താ​രം ത​ന്‍റെ കു​റി​പ്പ് ആ​രം​ഭി​ച്ച​ത്.

ത​ന്‍റെ കു​ട്ടി​ക്കാ​ല ചി​ത്ര​വും മി​സ് വേ​ൾ​ഡ് വേ​ദി​യി​ലെ ചി​ത്ര​വും താ​രം ഇ​തി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചു. ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യും സം​രം​ഭ​ക​യു​മാ​യി മാ​റി​യ ത​ന്‍റെ മാ​റ്റ​ത്തെ താ​രം ന​ന്ദി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്.

ത​ന്‍റെ ക​രി​യ​റി​നൊ​പ്പം ത​ന്നെ മ​ക​ൾ മാ​ൾ​ട്ടി മേ​രി​യു​ടെ അ​മ്മ​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​വും പ്രി​യ​ങ്ക പ​ങ്കു​വെ​ച്ചു. “ഏ​റ്റ​വും വ​ലി​യ ഹൃ​ദ​യ​വും അ​വ​സാ​നി​ക്കാ​ത്ത കൗ​തു​ക​വു​മു​ള്ള ആ​വേ​ശ​ഭ​രി​ത​യാ​യ ഒ​രു കു​ഞ്ഞു മ​നു​ഷ്യ​ന്‍റെ അ​മ്മ​യാ​ണു ഞാ​ൻ.

എ​നി​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു കു​ടും​ബ​മു​ണ്ട്,” പ്രി​യ​ങ്ക കു​റി​ച്ചു. ഭ​ർ​ത്താ​വ് നി​ക് ജോ​നാ​സി​നും മ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നു പു​റ​മെ ഒ​രു നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ലും എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ലു​മു​ള്ള ത​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും താ​രം സം​സാ​രി​ച്ചു. ത​ന്‍റെ മെ​മ്മോ​യ​ര്‍ ( ഒ​രാ​ളു​ടെ സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും ഓ​ര്‍​മ്മ​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി എ​ഴു​തു​ന്ന പു​സ്ത​കം)’​അ​ൺ​ഫി​നി​ഷ്ഡ്’ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ടു​ത്ത പ്ര​യ​ത്ന​ത്തെ​ക്കു​റി​ച്ചും താ​രം ഓ​ർ​ത്തെ​ടു​ത്തു. ഏ​താ​യാ​ലും പ്രി​യ​ങ്ക​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

അ​തേ​സ​മ​യം ദ ​ബ്ല​ഫ് ആ​ണ് പ്രി​യ​ങ്ക​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘വാ​രാ​ണ​സി’​യി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്രി​യ​ങ്ക. മ​ന്ദാ​കി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment