പ്ലൂട്ടോ: സിം​ഗ​പ്പൂ​രി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ലോ​ഞ്ച്

സിം​ഗ​പ്പൂ​രി​ന്‍റെ മ​ണ്ണി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ ലോ​ഞ്ച് ന​ട​ന്നു എ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​വു​മാ​യി നീ​ര​ജ് മാ​ധ​വും അ​ൽ​ത്താ​ഫ് സ​ലീ​മും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പ്ലൂ​ട്ടോ’ എ​ത്തു​ന്നു. സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​ഗീ​ത നി​ശ​യു​ടെ വേ​ദി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ടീ​സ​ർ (Glimpse) പു​റ​ത്തി​റ​ക്കി​യ​ത്.

സി​ങ്ക​പ്പൂ​ർ മ​ന്ത്രി ദി​നേ​ഷ് വ​സു ടീ​സ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഓ​ർ​ക്കി​ഡ് ഫി​ലിം​സ്, പ​ക്കാ ലോ​ക്ക​ൽ, മീ​ഡി​യ 5 എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​നീ​ത് ശ്രീ​നി​വാ​സ​ൻ ലൈ​വ് ഇ​ൻ കോ​ൺ​സേ​ർ​ട്ടി​നി​ടെ​യാ​യി​രു​ന്നു സി​നി​മാ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ഈ ​പ്ര​ഖ്യാ​പ​നം.

ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും എ​ന്ന സൂ​ച​ന​യാ​ണ് പു​തി​യ ടീ​സ​ർ ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ആ​ദി​ത്യ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

പ്ലൂ​ട്ടോ​യി​ലെ ര​സ​ക​ര​മാ​യ ആ ​ഏ​ലി​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് അ​ൽ​ത്താ​ഫ് സ​ലീ​മാ​ണ്. ആ​ർ​ഷ ബൈ​ജു, അ​ജു വ​ർ​ഗീ​സ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ, സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്ന് സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജ​യ​കൃ​ഷ്ണ​ൻ ആ​ർ. കെ . ഛാ​യാ​ഗ്രാ​ഹ​ണം – വി​ഷ്ണു ശ​ർ​മ, ക​ഥ തി​ര​ക്ക​ഥ- നി​യാ​സ് മു​ഹ​മ്മ​ദ്, സം​ഗീ​തം- അ​ർ​ക്കാ​ഡോ, എ​ഡി​റ്റ​ർ- സ​ന​ത് ശി​വ​രാ​ജ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്- അ​ന​ന്തു സു​രേ​ഷ്, കി​ഷോ​ർ ആ​ർ. കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ർ​ജു​ന​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- നൗ​ഫ​ൽ സ​ലിം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് ചെ​മ്പ്.

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- പ​ക്കു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- രാ​ഖി​ൽ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സ്റ്റെ​ഫി സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ- ശ​ങ്ക​ര​ൻ എ.​എ​സ്, കെ. ​സി സി​ദ്ധാ​ർ​ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്- വി​ഷ്ണു സു​ജാ​ത​ൻ, വി​എ​ഫ്എ​ക്സ്- ഫ്ല​യി​ങ് പ്ലൂ​ട്ടോ, സ്റ്റ​ണ്ട്- എ​പി​യ​ൻ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- സ​ണ്ണി താ​ഴു​ത​ല, സ്റ്റി​ൽ​സ്- അ​മ​ൽ സി. ​സ​ദ​ർ, ഡി​സൈ​ൻ- ടെ​ൻ പോ​യ​ന്‍റ്സ്, വി​ഷ്വ​ൽ പ്രൊ​മോ​ഷ​ൻ​സ് സ്‌​നേ​ക് പ്ലാ​ന്‍റ് , പി​ആ​ർ​ഒ- എ.​സ്. ദി​നേ​ശ്, അ​പ​ർ​ണ.

Related posts

Leave a Comment