സി​നി​മാ​ഷൂ​ട്ടിം​ഗി​ന് മു​റി​യെ​ടു​ത്ത് പ​ണം ന​ല്കി​യി​ല്ല; ഹോട്ടൽ ഉടമയുടെ പരാതിയിൽ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വി​നെ അറസ്റ്റു ചെയ്തു

ത​ളി​പ്പ​റ​മ്പ്: സി​നി​മാ​ഷൂ​ട്ടിം​ഗി​നാ​യി ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പ​ണം ന​ല്‍​കാ​തെ വ​ഞ്ചി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ഴി​ക്കോ​ട് കാ​വി​ലും​പാ​റ പ​ശു​ക്ക​ട​വി​ന​ടു​ത്ത് മ​രു​തോ​ങ്ക​ര​യി​ലെ പാ​റ​ച്ചാ​ലി​ല്‍ വീ​ട്ടി​ല്‍ സി.​എ​സ്.​മ​നോ​ജ​നെ(43) ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ല്‍ 24 ന് ​പ​റ​ശി​നി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ സി​നി​മ​യു​ടെ ആ​വ​ശ്യാ​ര്‍​ത്ഥ​മെ​ന്നു​പ​റ​ഞ്ഞ് 18 മു​റി​ക​ള്‍ ബു​ക്ക്ചെ​യ്യു​ക​യും വാ​ട​ക​യി​ന​ത്തി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി​യ​ത് പ​ണ​മി​ല്ലാ​തെ മ​ട​ങ്ങു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മ​നോ​ജ​നെ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts