അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി; 50 ക​ഴി​ഞ്ഞ പു​രു​ഷന്മാ​രി​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ കൂ​ടു​ന്നു; പത്തൊമ്പത് വർഷത്തിനിടെ  കാൻസർ ബാധിതരുടെ എണ്ണത്തിൽ 220 ശതമാനം വർധനയെന്ന് റിപ്പോർട്ട്

കൊ​ച്ചി: പു​രു​ഷ​ന്മാ​രി​ൽ അ​ൻപതി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നുണ്ടെ​ന്നു കൊ​ച്ചി ലേ​ക്‌​ഷോ​ർ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ വ​കു​പ്പു മേ​ധാ​വി​യും സീ​നി​യ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റ് യൂ​റോ​ള​ജി​സ്റ്റും ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​നു​മാ​യ ഡോ. ​ജോ​ർ​ജ് പി. ​ഏ​ബ്ര​ഹാം. രാ​ജ്യ​ത്ത് 25,000 പേ​ർ​ക്കു പ്ര​തി​വ​ർ​ഷം പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. പ്രാ​​​യം കൂ​​​ടു​​​ന്തോ​​​റും രോ​​​ഗ​​​ഭീ​​​ഷ​​​ണി​​​യും വ​​​ർ​​​ധി​​​ക്കു​​​ന്നു. പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​നി​​​ർ​​​ണ​​​യം പു​​​രു​​​ഷ​​ന്മാ​​​രി​​​ൽ പൊ​​​തു​​​വേ 65 – 69 പ്രാ​​​യ​​​ത്തി​​​ലാ​​​ണു ന​​​ട​​​ക്കാ​​​റു​​​ള്ള​​​ത്. ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് 1990 മു​​​ത​​​ൽ പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 220 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യു​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

2020 ഓ​​​ടെ ഇ​​​തു വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു നാ​​​ഷ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ റെ​​​ജി​​​സ്ട്രി പ്രോ​​​ഗ്രാം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. വി​​​പ​​​രീ​​​ത ജീ​​​നു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം​​കൊ​​​ണ്ട് പ്രോ​​​സ്റ്റേ​​​റ്റ് ഗ്ര​​ന്ഥി​​ക​​​ളി​​​ലെ കോ​​ശ​​ങ്ങ​​​ൾ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി വ​​​ള​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ സാ​​​ധാ​​​ര​​​ണ​​​യാ​​​യി തു​​​ട​​​ങ്ങു​​​ന്ന​​​ത്.

അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി ഇ​​​തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ആ​​​ക്കം കൂ​​​ട്ടു​​​ന്നു. സി​​​ഗ​​​ര​​​റ്റ് ഉ​​​പ​​​ഭോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​യും വി​​​ഷ​​​മി​​​ല്ലാ​​​ത്ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും ജ​​​ങ്ക് ഫു​​​ഡ് പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ന്ന​​​തും പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണ്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി സ​​​ർ​​​ജ​​​റി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ചി​​​കി​​​ത്സ​​​ക​​​ൾ ന​​​ട​​​ത്തി​​​യാ​​​ൽ പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​റി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാം. കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ റോ​​​ബോ​​​ട്ടി​​​ക് സ​​​ർ​​​ജ​​​റി ചെ​​​ല​​​വു കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ൽ വൈ​​​കാ​​​തെ എ​​​ത്തി​​​ക്കാ​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യും ഡോ​​ക്ട​​ർ പ​​​റ​​​ഞ്ഞു.

Related posts