സിബിഐ വരട്ടെ…!  പി​എ​സ് സി പരീക്ഷ  ​ക്ര​മ​ക്കേ​ടിൽ ചെ​യ​ർ​മാ​നും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​എ​സ് സി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണം സ​ത്യ​മെ​ന്ന്് തെ​ളി​ഞ്ഞെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പി​എ​സ് സി ​ചെ​യർ​മാ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം. പി​എ​സ് സി ​ചെ​യ​ർ​മാ​നും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

പി​എ​സ് സി ​ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​പ്പോ​ൾ പി​എ​സ് സി​യെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചു. സ്വ​ന്തം അ​നു​യാ​യി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ സ​ത്യം പു​റ​ത്ത് വ​രി​ല്ല. കേസ് തേച്ചുമായ്ച്ചു കളയാൻ മുഖ്യമന്ത്രി ശ്രമിച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ പേ​ർ ക്ര​മ​ക്കേ​ടി​ലൂ​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടൊ​യെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്തു​കേ​സി​ലെ പ്ര​തി​ക​ൾ പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം പി​എ​സ്‌​സി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts