പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ആ​ശ​ങ്കാ ജ​ന​കം;  സ​മീ​പ​കാ​ല​ത്തെ എ​ല്ലാ പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പി​എ​സ്‌​സി പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ നി​ല​വി​ലെ സ്ഥി​തി ആ​ശ​ങ്കാ ജ​ന​ക​മെ​ന്ന് ഹൈ​ക്കോ​ട​തി. സ​മീ​പ​കാ​ല​ത്തെ എ​ല്ലാ പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യു​ടെ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പരീക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ നാ​ലാം പ്ര​തി സ​ഫീ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തിയുടെ നിരീക്ഷണം. സ​ഫീ​ർ പ​ത്തു​ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി.

പി​എ​സ്‌​സി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി​യാ​ണ്. ത​ട്ടി​പ്പി​ലൂ​ടെ അ​ന​ർ​ഹ​ർ ജോ​ലി​യി​ൽ ക​യ​റു​ന്ന​ത് ത​ട​യ​ണം. നി​ല​വി​ലെ അ​വ​സ്ഥ അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്, എ​ങ്കി​ലേ ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related posts