പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി നിലവിലെ ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) കളത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ഹോം മത്സരത്തില്‍ പിഎസ്ജി, ഇറ്റലിയില്‍നിന്നുള്ള അത്ലാന്റയെ നേരിടും.
2025 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സിയും ജര്‍മന്‍ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ഈ രാത്രിയിലെ സൂപ്പര്‍ പോരാട്ടം. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡിന് എതിരേയും ഇറങ്ങും.