കുമരകത്ത്  തോട്ടിൽ കണ്ട ബൈക്ക് കരയ്ക്കു കയറ്റി; ആളെപ്പറ്റി വിവരമില്ല;  കുമരകം പോലീസ് പറ‍യുന്നതിങ്ങനെ…

കു​മ​ര​കം: കു​മ​ര​ക​ത്ത് പു​ല​ർ​ച്ചെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു കി​ട​ന്ന ബൈ​ക്ക് പ്ര​ഭാ​ത സ​വാ​രി​ക്ക് എ​ത്തി​യ​വ​രും പോ​ലീ​സും ചേ​ർ​ന്ന് ക​ര​യ്ക്കു​ക​യ​റ്റി ആ​ളെ ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ കോ​ട്ട​യം – കു​മ​ര​കം റോ​ഡി​ൽ ഒ​ന്നാം ക​ലു​ങ്കി​ൽ നി​ന്നും തോ​ട്ടി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന​താ​യാ​ണ് ബ​ജാ​ജ് പ​ൾ​സ​ർ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. പ്ര​ഭാ​ത സ​വാ​രി​ക്ക് വ​ന്ന​വ​രാ​ണ് സം​ഭ​വം ക​ണ്ട് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

കു​മ​ര​കം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു ജോ​ഡി ചെ​രു​പ്പു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന തെ​പ്പോ​ഴെ​ന്നോ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രെ കു​റി​ച്ചോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

പ്ര​ഭാ​ത​സ​വാ​രി​ക്കെ​ത്തി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​മ​ര​കം പോ​ലീ​സ് ബൈ​ക്ക് വ​ലി​ച്ചു ക​യ​റ്റി. തോ​ട്ടി​ൽ അ​ധി​കം വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ടാ​നി​ട​യി​ല്ല. യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു പോ​യ​താ​കാ​നാ​ണ് സാ​ധ്യ​ത.

Related posts