കാ​ബി​ൽ അ​ച്ഛ​ന്‍റെ ഫോ​ട്ടോ​യും പ​ഴ്സും ന​ഷ്ട​മാ​യി, സു​ര​ക്ഷി​ത​മാ​യി തി​രി​കെ ന​ല്കി ഡ്രൈ​വ​ർ; ഇ​ന്ത്യ​ൻ യു​വ​തി​ക്കു​ണ്ടാ​യ ക​ര​ള​ലി​യി​ക്കു​ന്ന അ​നു​ഭ​വം, പോസ്റ്റ് വൈ​റ​ൽ

യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​യാ​യ വ​ർ​ത്തി​ക ശ​ർ​മ്മ. പ​ണ​വും രേ​ഖ​ക​ളും മാ​ത്ര​മ​ല്ല, ത​ന്‍റെ അ​ന്ത​രി​ച്ച അ​ച്ഛ​ന്‍റെ അ​വ​സാ​ന ഫോ​ട്ടോ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന​താ​ണ് ഈ ​മ​ട​ക്ക​യാ​ത്ര​യെ വ​ർ​ത്തി​ക​യ്ക്ക് ഏ​റെ വൈ​കാ​രി​ക​മാ​ക്കി​യ​ത്.

ദു​ബാ​യി​ൽ കാ​ബി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വ​ർ​ത്തി​ക​യ്ക്ക് ത​ന്‍റെ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ വ​ർ​ത്തി​ക​യു​ടെ നെ​ഞ്ചി​ടി​പ്പ് നി​ല​ച്ചു. പ​ണ​വും കാ​ർ​ഡു​ക​ളും പാ​സ്‌​പോ​ർ​ട്ടും അ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, അ​തി​നേ​ക്കാ​ളെ​ല്ലാ​മു​പ​രി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ന്ത​രി​ച്ച ത​ന്‍റെ അ​ച്ഛ​ന്‍റെ ഒ​രേ​യൊ​രു പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ആ ​പ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു. ഫോ​ട്ടോ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ചി​ന്ത അ​വ​രെ വ​ല്ലാ​തെ ത​ള​ർ​ത്തി.

ഏ​ക​ദേ​ശം 10 മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കെ​യ​ർ​ക്യാ​ബ് കെ​യ​റി​ൽ നി​ന്ന് വ​ർ​ത്തി​ക​യ്ക്ക് ഒ​രു ഫോ​ൺ വ​ന്നു. കാ​ബ് ഡ്രൈ​വ​ർ എ​ബ​നേ​സ​ർ അ​ഫി​ബി പ​ഴ്സ് ക​ണ്ടെ​ത്തു​ക​യും ആ​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഒ​ടു​വി​ൽ പ​ഴ്സ് വ​ർ​ത്തി​ക​യ്ക്ക് തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ, പ​ണ​വും കാ​ർ​ഡു​ക​ളും പാ​സ്‌​പോ​ർ​ട്ടും മാ​ത്ര​മ​ല്ല, ആ ​അ​മൂ​ല്യ​മാ​യ അ​ച്ഛ​ന്‍റെ ഫോ​ട്ടോ​യും യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി ആ ​പ​ഴ്സി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

സ​ന്തോ​ഷം കൊ​ണ്ട് ക​ണ്ണു​നി​റ​ഞ്ഞ വ​ർ​ത്തി​ക ഡ്രൈ​വ​ർ​ക്ക് സ​മ്മാ​ന​മാ​യി പ​ണം (ടി​പ്പ്) ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, എ​ബ​നേ​സ​ർ അ​ത് സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. ദു​ബാ​യി​ലെ മ​നു​ഷ്യ​ത്വ​ത്തെ​യും സ​ത്യ​സ​ന്ധ​ത​യെ​യും കു​റി​ച്ച് ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ​യാ​ണ് വ​ർ​ത്തി​ക ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

“ദു​ബാ​യു​ടെ സ​ത്യ​സ​ന്ധ​ത​യെ​യും ദ​യ​യെ​യും കു​റി​ച്ച് നാം ​പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ണ്ട്. ഇ​ന്ന് ഞാ​ൻ അ​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​ഞ്ഞു,” വ​ർ​ത്തി​ക കു​റി​ച്ചു. ഈ ​ന​ല്ല മ​ന​സ്സി​ന് ഡ്രൈ​വ​ർ​ക്കും കെ​യ​ർ​ക്യാ​ബ് ടീ​മി​നും ന​ന്ദി പ​റ​ഞ്ഞ വ​ർ​ത്തി​ക, മ​നു​ഷ്യ​രി​ലു​ള്ള വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച ദു​ബാ​യ് ന​ഗ​ര​ത്തി​നും ത​ന്റെ സ്നേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment