റോഡ് പുറമ്പോക്ക് കൈയ്യേറിയുള്ള കൃഷി; വളവിലെ കൃഷിറോഡ് അപകടങ്ങൾക്ക് കാരണമാകുന്നു; കൈയേറ്റം നീക്കി പൊതുമരാമത്ത് വകുപ്പ്

വ​ണ്ടി​ത്താ​വ​ളം: ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ റോ​ഡു​വ​ക്ക​ത്തെ താ​മ​സ​ക്കാ​ർ സ്ഥ​ലം കൈ​യേ​റി വാ​ഴ, ചേ​ന്പ് ന​ട്ടു​പി​ടി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കൈ​യേ​റ്റ പ​ച്ച​ക്ക​റി കൃ​ഷി നീ​ക്കം ചെ​യ്തു.

ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്ടി​ൽ 200 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ചു​രു​ങ്ങി​യ സ​മയ ​പ​രി​ധി​യി​ൽ പ​തി​ന​ഞ്ചു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു മ​ര​ണ​വും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കു​മു​ണ്ടാ​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്കു​മു​ന്നി​ലെ പ​ച്ച​ക്ക​റി, വാ​ഴ എ​ന്നി​വ​യു​ടെ മ​റ​വും അ​പ​ക​ട വ്യാ​പ്തി കൂ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ച് പൊ​തു പ്ര​വ​ർ​ത്ത​ക​ൻ യാ​ക്കൂ​ബ് ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന യോ​ഗ​ത്തി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ കൈ​യേ​റ്റ കൃ​ഷി നീ​ക്കം​ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് റോ​ഡ് ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​യും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി സ​മീ​പ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നു തി​രി​ച്ച​റി​യ​ൽ ബോ​ർ​ഡു​ക​ൾ അ​പ​ക​ട മേ​ഖ​ല​ല​യ്ക്ക് ഇ​രു​വ​ശ​ത്തും സ്ഥാ​പി​ക്ക​ണം.

Related posts