എന്നെ ആരും വിളിച്ചില്ല…! പുതുവൈപ്പ് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയ്ക്ക് ക്ഷണിക്കാത്തതിൽ പ്രതിപക്ഷത്തിന് അതൃപ്തി

puthuvaipinകൊച്ചി: പുതുവൈപ്പ് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയ്ക്കു വിളിക്കാത്തതിൽ പ്രതിപക്ഷത്തിനു അതൃപ്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചർച്ചയ്ക്കു വിളിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച.

പുതുവൈപ്പിൽ എൽപിജി ടെർമിനൽ വേണ്ടെന്ന നിലപാട് യോഗത്തിൽ ഉന്നയിക്കുമെന്ന് സമരസമിതി അറിയിച്ചു. സമരക്കാരെ തല്ലിച്ചതച്ച ഡിസിപിയടക്കമുള്ള പോലീസുകർക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെടുമെന്നും സമരസമിതി വ്യക്തമാക്കി.

Related posts