വോട്ടുമില്ല, കാശുംപോകും..പുതുപ്പള്ളിയിൽ കി​ട്ടി​യ​ത് 6,558 വോ​ട്ടു​ക​ൾ; ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടും

പു​തു​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്ക് ഏ​റ്റ​ത് വ​ൻ പ്ര​ഹ​രം. തൃ​ക്കാ​ക്ക​ര​യ്ക്കു പി​ന്ന​ലെ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടുമെന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണ് ബി​ജെ​പി.

ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പിക്ക് വീ​ണ്ടും വോ​ട്ടു കു​റ​ഞ്ഞു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ലി​ന് നേ​ടാ​നാ​യ​ത് 6558 വോ​ട്ടു​ക​ൾ മാ​ത്രം. 2021 ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ 5136 വോ​ട്ടി​ന്‍റെ കു​റ​വ് ആ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്.

വോ​ട്ട് ശ​ത​മാ​നം 8.87ൽ ​നി​ന്ന് 5.02ലേ​ക്ക് കൂ​പ്പു​കു​ത്തി. ഇ​തോ​ടെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​ച്ച പ​ണം ബി​ജെ​പി​ക്ക് തി​രി​കെ കി​ട്ടി​ല്ല. പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 16.7 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​വ​ച്ച പ​ണം തി​രി​കെ കി​ട്ടൂ.

Related posts

Leave a Comment