അമ്മ സാക്ഷിയായി… ദൈവനാമത്തിൽ പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ മു​ൻ​പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ക​ര​ഘോ​ഷം മു​ഴ​ക്കി ചാ​ണ്ടി ഉ​മ്മ​നെ വ​ര​വേ​റ്റു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം ചാ​ണ്ടി ഉ​മ്മ​ൻ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി സ്പീ​ക്ക​റെ ക​ണ്ടു. ട്ര​ഷ​റി ബ​ഞ്ചി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളെ​യും ക​ണ്ട് ഹ​സ്ത​ദാ​നം ന​ട​ത്തി.  പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​നാ​യി അ​നു​വ​ദി​ച്ച സീ​റ്റി​ലേ​ക്ക് മ​ട​ങ്ങി. രാ​വി​ലെ പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മാ തോ​മ​സി​ന് സ​മീ​പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ ഇ​രി​പ്പ​ടം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഇ​രി​പ്പി​ടം നേ​ര​ത്തെ എ​ല്‍​ജെ​ഡി എം​എ​ല്‍​എ കെ ​പി മോ​ഹ​ന​ന് ന​ല്‍​കി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കാ​ണാ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി ​എം സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു.…

Read More

മികച്ച വിജയം സമ്മാനിച്ച വോ​ട്ട​ര്‍​മാ​രെ കാണാൻ ചാണ്ടി ഉമ്മന്‍റെ പദയാത്ര; നാലുന്നാക്കലിൽ നിന്നും കൂരോപ്പടയിലേക്ക് നടക്കുന്നത് 28 കിലോമീറ്റർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മികച്ച വിജയം സമ്മാനിച്ച വോ​ട്ട​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് ന​ന്ദി പ​റ​യാ​നൊ​രു​ങ്ങി ചാ​ണ്ടി ഉ​മ്മ​ന്‍. ന​ട​ന്നെ​ത്തി​യാ​കും ന​ന്ദി അ​റി​യി​ക്കു​ക. രാ​വി​ലെ വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ലി​ല്‍ നി​ന്നും പ​ദയാ​ത്ര തു​ട​ങ്ങും. കു​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​രി​ല്‍ ആ​ണ് സ​മാ​പ​നം. ഏ​ക​ദേ​ശം 28 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പ​ദ​യാ​ത്ര. പു​തു​പ്പ​ള്ളി​യി​ല്‍ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ എ​ല്ലാ റൗ​ണ്ടി​ലും മേ​ല്‍​ക്കൈ നേ​ടി​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മന്‍റെ ച​രി​ത്ര​വി​ജ​യം. യു​ഡി​എ​ഫിന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍ 80,144 വോ​ട്ടു​നേ​ടി​യ​പ്പോ​ള്‍ 42,425 വോ​ട്ട് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ജെ​യ്ക് സി.​തോ​മ​സ് നേ​ടി​യ​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ശൂ​ന്യ​വേ​ള​യു​ടെ തു​ട​ക്ക​മാ​യ രാ​വി​ലെ 10നു ​ചാ​ണ്ടി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്യും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം 11നു ​പു​ന​രാ​രം​ഭി​ക്കും. 14വ​രെ​യാ​ണു സ​ഭ ചേ​രു​ക.

Read More

വോട്ടുമില്ല, കാശുംപോകും..പുതുപ്പള്ളിയിൽ കി​ട്ടി​യ​ത് 6,558 വോ​ട്ടു​ക​ൾ; ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടും

പു​തു​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്ക് ഏ​റ്റ​ത് വ​ൻ പ്ര​ഹ​രം. തൃ​ക്കാ​ക്ക​ര​യ്ക്കു പി​ന്ന​ലെ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​പ്പെ​ടുമെന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണ് ബി​ജെ​പി. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പിക്ക് വീ​ണ്ടും വോ​ട്ടു കു​റ​ഞ്ഞു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ലി​ന് നേ​ടാ​നാ​യ​ത് 6558 വോ​ട്ടു​ക​ൾ മാ​ത്രം. 2021 ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ 5136 വോ​ട്ടി​ന്‍റെ കു​റ​വ് ആ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. വോ​ട്ട് ശ​ത​മാ​നം 8.87ൽ ​നി​ന്ന് 5.02ലേ​ക്ക് കൂ​പ്പു​കു​ത്തി. ഇ​തോ​ടെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​ച്ച പ​ണം ബി​ജെ​പി​ക്ക് തി​രി​കെ കി​ട്ടി​ല്ല. പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 16.7 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ മാ​ത്ര​മേ കെ​ട്ടി​വ​ച്ച പ​ണം തി​രി​കെ കി​ട്ടൂ.

Read More

ഒരുനാൾ ‘ജയ്ക്കും’..! പ​ല​ത​വ​ണ ചി​ത​റി​പ്പോ​യി​ട്ടും വ​ലനെയ്യുന്ന ചി​ല​ന്തി​യു​ടെ ക​ഥ; പ്ര​സ്ഥാ​ന​ത്തി​ന്‍റെ വി​ശ്വ​സ്ത സ​മ​ര​ഭ​ട​ൻ …

കോ​ട്ട​യം: വീ​ണു​പോ​യ​വ​ർ​ക്ക് ച​രി​ത്ര​ത്തി​ൽ ഇ​ട​മി​ല്ല. എ​ന്നാ​ൽ ത​ള​രാ​തെ വീ​ണ്ടും എ​ഴു​ന്നേ​ൽ​ക്കു​ന്ന​വ​രെ ലോ​കം ഒ​രി​ക്ക​ലും മ​റ​ക്കാ​റു​മി​ല്ല. കേ​ര​ള രാ​ഷ്ട്രീ​യ ഭൂ​മി​ക​യി​ൽ സി​പി​എം സ​മ്മാ​നി​ച്ച “ചാ​വേ​ർ’ ആ​ണ് പു​തു​പ്പ​ള്ളി​യി​ലെ സ്ഥി​രം സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സ് എ​ന്ന് ചി​ല​ർ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ ജെ​യ്ക് ചാ​വേ​ർ അ​ല്ല; മ​റി​ച്ച് പ്ര​സ്ഥാ​ന​ത്തി​ന്‍റെ വി​ശ്വ​സ്ത സ​മ​ര​ഭ​ട​ൻ ആ​ണ്. ക​മ​ൽ ഹാ​സ​ന്‍റെ പ്ര​ശ​സ്ത ചി​ത്രം “കു​രു​തി​പു​ന​ൽ'(​ര​ക്ത​ക്ക​ളം) എ​തി​രാ​ളി​യെ ത​ക​ർ​ക്കാ​ൻ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ഒ​രു ആ​ശ​യം ഉ​ണ്ട് – “ഡി​ലേ, ഡി​സേ​ബി​ൾ, ഡി​സി​ന്‍റ​ഗ്രേ​റ്റ്’. കാ​ത്തി​രി​ക്കു​ക, നി​ർ​ജീ​വ​മാ​ക്കു​ക, ന​ശി​പ്പി​ക്കു​ക. പു​തു​പ്പ​ള്ളി പോ​ലൊ​രു യു​ഡി​എ​ഫ് കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്താ​ൻ ജെ​യ്കി​നെ മു​ന്നി​ൽ നി​ർ​ത്തി സി​പി​എം ന​ട​ത്തു​ന്ന​തും ഈ ​നീ​ക്കം ആ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന മ​ഹാ​മേ​രു അ​മ​ര​ത്വം നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ, വ​മ്പ​ൻ രാ​ഷ്ട്രീ​യ അ​ട​വു​ക​ൾ പ്ര​യോ​ഗി​ക്കാ​തെ നി​ശ​ബ്ദ അ​ടി​യൊ​ഴു​ക്കു​ക​ൾ ന​ട​ത്തു​ക എ​ന്ന​താ​ണ് സി​പി​എം പ​ദ്ധ​തി. ഇ​തി​നാ​യി “സോ​ഷ്യ​ൽ എ​ൻ​ജി​നീ​യ​റിം​ഗ്’ എ​ന്ന…

Read More

പുതുപ്പള്ളിയിൽ പുതുചരിത്രമെഴുതിചാണ്ടി ഉമ്മൻ; നിലംതൊടാതെ ജയ്ക്ക്; ഉമ്മൻ ചാണ്ടിയുടെ റിക്കാർഡ് ഭുരിപക്ഷവും മറകടന്നു

പു​തു​പ്പ​ള്ളി: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു ന​ട​ന്ന പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ  യു​ഡി​എ​ഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വിജയം. 37719  എന്ന അമ്പ​ര​പ്പി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ ചാ​ണ്ടി ഉ​മ്മ​ൻ പു​തു​ച​രി​ത്ര​മെ​ഴു​തി. 2011ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി നേ​ടി​യ 33,255 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ലീ​ഡും മ​റി​ക​ട​ന്നാ​ണു ചാ​ണ്ടി​യു​ടെ കു​തി​പ്പ്. പു​തു​പ്പ​ള്ളി​യി​ൽ 53 വ​ർ​ഷം പ്ര​തി​നി​ധി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം. ചാ​ണ്ടി ഉ​മ്മ​ന്‍8 0144 വോ​ട്ട് കി​ട്ടി​യ​പ്പോ​ൾ ജെ​യ്ക് സി. ​തോ​മ​സി​നു 42425 വോ​ട്ടു മാ​ത്രം മ​ണ്ഡ​ല​ത്തി​ല്‍ ചി​ത്ര​ത്തി​ലി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ൽ. കി​ട്ടി​യ വോ​ട്ട് 5654. ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ലൂ​ക്ക് തോ​മ​സി​ന് അറുന്നൂറിലേറെ വോ​ട്ടാ​ണു​ള്ള​ത്. പു​തു​പ്പ​ള്ളി​യി​ൽ സ​ഹ​താ​പ​ത​രം​ഗ​വും ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​വും ഒ​രു​മി​ച്ച് ആ​ഞ്ഞ​ടി​ച്ച​താ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രി​ക്ക​ൽ​പോ​ലും മേ​ൽ​ക്കൈ നേ​ടാ​നാ​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന…

Read More

ജെ​യ്ക്കി​ന് ഹാ​ട്രി​ക് തോ​ൽ​വി; അച്ഛനോടും മകനോടും തോറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സി​ന് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ഹാ​ട്രി​ക് തോ​ല്‍​വി. ര​ണ്ടു ത​വ​ണ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക് മൂ​ന്നാം ത​വ​ണ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നോ​ടു മ​ത്സ​രി​ച്ചാ​ണ് പു​തു​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. 2016ൽ ​ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു മ​ത്സ​രി​ച്ച​പ്പോ​ള്‍ 27,092 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക് 2021ല്‍ ​ര​ണ്ടാ​മ​ത്തെ അ​ങ്ക​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം 9,044 വോ​ട്ടി​ലേ​ക്കു ചു​രു​ക്കി​യി​രു​ന്നു. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജെ​യ്കി​ന് ചാ​ണ്ടി ഉ​മ്മ​നോ​ട് അ​ടി​യ​റ​വു പ​റ​യേ​ണ്ടി വ​ന്ന​ത്.

Read More

ചാണ്ടിയെ കൈവിടാതെ പാമ്പാടി..! ഇ​ട​ത് മു​ന്ന​ണി​ക്ക് കനത്ത പ്ര​ഹ​രമായി വാ​സ​വ​ന്‍റെ ബൂ​ത്തി​ലും ചാ​ണ്ടി മു​ന്നി​ല്‍

കോ​ട്ട​യം: മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍റെ ബൂ​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ മു​ന്നി​ല്‍. പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഈ ​ബൂ​ത്തി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സി​നേ​ക്കാ​ള്‍ 241 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ പാർട്ടി ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച വ്യ​ക്തി​യാ​ണ് മ​ന്ത്രി വാ​സ​വ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് പി​ന്നി​ലാ​യ​ത് ഇ​ട​ത് മു​ന്ന​ണി​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. ജെ​യ്കി​ന്‍റെ പ​ഞ്ചാ​യ​ത്താ​യ മ​ണ​ര്‍​കാ​ടും എ​ല്‍​ഡി​എ​ഫ് ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ബൂ​ത്തി​ലും ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജെ​യ്കി​ന് ലീ​ഡി​ല്ല.

Read More

കൊടുങ്കാറ്റായി ചാണ്ടിഉമ്മൻ ! ആദ്യം ഉ​മ്മ​ന്‍ ചാ​ണ്ടിയെയും പി​ന്നെ തി​രു​വ​ഞ്ചൂ​റിനെയും മറികടന്ന വിജയം

പു​തു​പ്പ​ള്ളി തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി ജെ​യ്ക്ക് സി ​തോ​മ​സി​നെ നി​ഷ്പ്ര​ഭ​നാ​ക്കി റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​ര്‍​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. 37719 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം. നി​ര​വ​ധി റി​ക്കാ​ര്‍​ഡു​ക​ള്‍ ക​ട​പു​ഴ​ക്കി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്റെ മു​ന്നേ​റ്റം. പി​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി 2011ല്‍ ​നേ​ടി​യ 33255 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ആ​ദ്യം എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ച്ച​ത്. പി​ന്നീ​ട് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 2016ല്‍ ​ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി റെ​ജി സ​ക്ക​റി​യ​യ്‌​ക്കെ​തി​രേ നേ​ടി​യ 33632 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വും ചാ​ണ്ടി ഉ​മ്മ​ന്റെ തേ​രോ​ട്ട​ത്തി​ല്‍ ക​ട​പു​ഴ​കി. കോ​ണ്‍​ഗ്ര​സ് സ്ഥാനാർഥിയ്ക്ക് ​നിയ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യ​ത്ത് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന് സ്വ​ന്ത​മാ​യ​ത്. ഭൂ​രി​പ​ക്ഷം വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘കോ​ട്ട​യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം’ എ​ന്ന മോ​ന്‍​സ് ജോ​സ​ഫി​ന്റെ റി​ക്കാ​ര്‍​ഡ് മറികടക്കുമെന്ന പ്രതീക്ഷകൾ ഒരുഘട്ടത്തിൽ ഉയർന്നെങ്കിലും ഭൂരിപക്ഷം 40000ത്തിൽ എത്താതെ അവസാനിക്കുകയായിരുന്നു.…

Read More

മിന്നുന്ന വിജയവുമായി ചാണ്ടി ഉമ്മൻ; മധുര വിതരണവും റോഡ് ഷോയുമായി യുഡിഎഫ് പ്രവർത്തകർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍ .ആ​ഘോ​ഷ​വും റോ​ഡ് ഷോ​യു​മാ​യി യു​ഡി​എ​ഫ് പ്രവർത്തകരും. വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ച ബ​സേ​ലി​യോ​സ് കോ​ള​ജി​ന് മു​ന്‍​പി​ല്‍ കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ്, സി​എം​പി, ആ​ര്‍​എ​സ്പി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജെ) ​തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച അ​യ​ര്‍​ക്കു​ന്ന​ത്തെ വോ​ട്ടെ​ണ്ണ​ല്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ യു​ഡി​എ​ഫ് മ​ധു​ര വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ലീ​ഡ് 35,000 ക​ട​ന്ന​തോ​ടെ പു​തു​പ്പ​ള്ളി​യി​ല​ട​ക്കം കേ​ര​ള​ത്തി​ല്‍ പ​ല​ഭാ​ഗ​ത്തും ആ​ഘോ​ഷ ആ​ര​വ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ക​യാ​ണ്. ഇ​തു​വ​രെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​ക്കാ​ര്‍​ഡ് ജ​യം നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ച​പ്പോ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഫ്‌​ളെ​ക്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ പു​തു​പ്പ​ള്ളി​യി​ലും കോ​ട്ട​യ​ത്തും ഉ​യ​ര്‍​ത്തി​യാ​ണ് യു​ഡി​എ​ഫ് ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച​ത്. പു​തു​പ്പ​ള്ളി ജം​ഗ്ഷ​നി​ല​ട​ക്കം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ധു​ര​വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ്. നി​ര​ത്തി​ലി​റ​ങ്ങി വ​ര്‍​ണ​ക​ട​ലാ​സു​ക​ളും ഡ്രം ​സെ​റ്റു​മൊ​ക്കെ​യാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലേ​ക്ക​ട​ക്കം ഇ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഒ​ഴു​കു​ക​യാ​ണ്. പ​ള്ളി​യു​ടെ…

Read More

പിതാവിന്‍റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീർപൊഴിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി ആദ്യം പോയത് പി​താ​വി​ന്‍റെ ക​ല്ല​റ​യി​ൽ

കോ​ട്ട​യം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വജയത്തിനരികിലേക്ക്. പുതുപ്പള്ളിയുടെ വീഥിയിലൂടെ ഉറച്ച ചുവടുമായി വി​ജ​യം അ​റി​യി​ക്കാ​ൻ ആദ്യം പോയത് പി​താ​വി​ന്‍റെ ക​ല്ല​റ​യി​ൽ. വീ​ട്ടി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് ചാ​ണ്ടി പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ​ത്തി​യ​ത്. പി​താ​വി​ന്‍റെ ക​ല്ല​റി​യി​ലെ​ത്തി​യ ചാ​ണ്ടി അ​ൽ​പ​നേ​രം കൈ​കൂ​പ്പി പ്രാ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ക​ല്ല​റ​യി​ൽ മു​ട്ടു​കു​ത്തി മു​ഖം അ​മ​ർ​ത്തി ചും​ബി​ച്ചു. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​പ്പോ​ൾ തൊ​ട്ട് ചാ​ണ്ടി​യു​ടെ മു​ഖം മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നി​ല്ല. ഭൂ​രി​പ​ക്ഷം 33000 ക​ട​ന്ന​പ്പോ​ഴാ​ണ് ചാ​ണ്ടി വീ​ടി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടൊ​ന്നും പ്ര​തി​ക​രി​ക്കാ​തെ അ​ണി​ക​ളു​ടെ ആ​വേ​ശം ഏ​റ്റു​വാ​ങ്ങി പി​താ​വി​ന്‍റെ ക​ല്ല​റ​യി​ലേ​യ്ക്ക്.

Read More