ജെ​യ്ക്കി​ന് ഹാ​ട്രി​ക് തോ​ൽ​വി; അച്ഛനോടും മകനോടും തോറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം


കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സി​ന് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ഹാ​ട്രി​ക് തോ​ല്‍​വി.

ര​ണ്ടു ത​വ​ണ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക് മൂ​ന്നാം ത​വ​ണ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നോ​ടു മ​ത്സ​രി​ച്ചാ​ണ് പു​തു​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്.

2016ൽ ​ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു മ​ത്സ​രി​ച്ച​പ്പോ​ള്‍ 27,092 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക് 2021ല്‍ ​ര​ണ്ടാ​മ​ത്തെ അ​ങ്ക​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം 9,044 വോ​ട്ടി​ലേ​ക്കു ചു​രു​ക്കി​യി​രു​ന്നു.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജെ​യ്കി​ന് ചാ​ണ്ടി ഉ​മ്മ​നോ​ട് അ​ടി​യ​റ​വു പ​റ​യേ​ണ്ടി വ​ന്ന​ത്.

Related posts

Leave a Comment