പെ​രുമ്പാമ്പുകളെ ജെ​സി​ബി പി​ടി​ച്ചു! ജെ​സി​ബി ക​ണ്ട​പ്പോ​ൾ കൗ​തു​കം; ര​ണ്ടു പെ​രുമ്പാമ്പു​ക​ൾ ജെ​സി​ബി​യു​ടെ മു​ക​ളി​ലേ​ക്കു ക​യ​റി; പക്ഷേ…

ഭു​വ​നേ​ശ്വ​ർ: പെ​രു​ന്പാ​ന്പ് മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും മ​നു​ഷ്യ​രെ​യു​മൊ​ക്കെ പി​ടി​കൂ​ടി​യ ക​ഥ നാം ​പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ളെ മ​റ്റൊ​രാ​ൾ പി​ടി​ച്ചു. ഒ​രു മ​ണ്ണു​മാ​ന്തി. സം​ഭ​വം ഒ​ഡീ​ഷി​ലെ ബെ​ർ​ഹം​പു​ർ ജി​ല്ല​യി​ലെ പ​ല്ലി​ഗു​മ​ല ഗ്രാ​മ​ത്തി​ലാ​ണ്.

റി​സ​ർ​വോ​യ​ർ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യാ​ണ് മ​ണ്ണു​മാ​ന്തി കൊ​ണ്ടു​വ​ന്ന​ത്. പ​ക്ഷേ, ജെ​സി​ബി ക​ണ്ട​പ്പോ​ൾ കൗ​തു​കം ക​യ​റി​യ ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ൾ ജെ​സി​ബി​യു​ടെ ര​ണ്ടു വ​ശ​ത്തു​കൂ​ടി മു​ക​ളി​ലേ​ക്കു ക​യ​റി. എ​ന്നാ​ൽ, ക​യ​റി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം മ​ന​സി​ലാ​യ​ത്, ക​യ​റി​യ​തു​പോ​ലെ ഇ​റ​ങ്ങാ​നാ​വി​ല്ല.

ര​ണ്ടു പേ​രും ജെ​സി​ബി​ക്കു​ള്ളി​ൽ കു​ടു​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ജെ​സി​ബി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ൾ കു​ടു​ങ്ങി​യ​താ​ണ് ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഏ​ഴ് അ​ടി നീ​ള​മു​ള്ള ഒ​ന്നി​നെ ജെ​സി​ബി​യു​ടെ മു​ക​ളി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ പി​ടി​കൂ​ടി.

എ​ന്നാ​ൽ, 11 അ​ടി നീ​ള​മു​ള്ള പെ​രു​ന്പാ​ന്പ് മെ​ഷീ​ന് അ​ക​ത്തു ക​യ​റി കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നെ പു​റ​ത്തെ​ടു​ക്കാ​ൻ വേ​ണ്ടി വ​ന്ന​തു നാ​ലു മ​ണി​ക്കൂ​റാ​ണ്. എ​ന്താ​യാ​ലും ര​ണ്ടു പേ​രെ​യും ര​ക്ഷി​ച്ചു വ​നം​വ​കു​പ്പി​നു കൈ​മാ​റി.

Related posts

Leave a Comment