കാലിൽ മുറിവുമായെത്തി, വനിതാ ഡോക്ടറോടും നഴ്സുമാരോടും അസ്ലീല സംഭാഷണവും നഗ്നതാ പ്രദർശനും നടത്തി യുവാവ്; മുക്കം ആശുപത്രിയിലെ നടന്ന സംഭവം ഞെട്ടിക്കുന്നത്

മു​ക്കം: മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വാ​വ് ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റു​ക​യും മ​ർ​ദി​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. സം​ഭ​വ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല.

കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വ​നി​ത ഡോ​ക്ട​ർ​മാ​രോ​ടും ന​ഴ്സു​മാ​രോ​ടും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്ത യു​വാ​വ് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ലി​ന് മു​റി​വേ​റ്റ​ത് ചി​കി​ത്സി​ക്കാ​നാ​ണ് യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​യാ​ൾ ന​ശി​പ്പി​ച്ച​താ​യും ഡോ​ക്ട​ർ​മാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത ഇ​യാ​ൾ​ക്കെ​തി​രെ ആ​ശു​പ​ത്രി ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​എം​സി​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ക്കം പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത് പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment