‘പണി’യില്ലാതെ ബോറടിച്ചെന്ന്  അ​ര്‍​ജ​ന്‍റീ​ന​യു​ടെ ഗോ​ളി..!!! ആളിയാ ഓവർ ടൈം ആണെന്ന് പോളണ്ട് ഗോളി; അർജന്‍റീനയുടെ വിജയം ആഘോഷിച്ച് ട്രോളർമാർ


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പി​ലെ കാ​മ​റാ​മാ​ന്‍ നീ​തി പാ​ലി​ക്കു​ക, അ​ര്‍​ജ​ന്‍റീ​ന യു​ടെ ഗോ​ള്‍ പോ​സ്റ്റും ഗോ​ളി​യെ​യും ടി​വി​യി​ല്‍ കാ​ണി​ക്കു​ക… ഇ​ന്ന​ലെ പോ​ള​ണ്ടി​നെ പാ​ളി​ഷാ​ക്കി ജ​യി​ച്ചു​ക​യ​റി​യ​പ്പോ​ള്‍ മു​ത​ല്‍ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. സ​ത്യ​മാ​ണി​ത്.

ഇ​ന്ന​ലെ അ​ര്‍​ജ​ന്‍റീ​ന​ന്‍ ഗോ​ളി​ക്ക് വ​ലി​യ പ​ണി​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പോ​ള​ണ്ട് ഗോ​ളി​ക്കാ​ക​ട്ടെ ര​ണ്ടു​ മ​ല്‍​സ​ര​ത്തി​ന്‍റെ പ​ണി​യും. മെ​സി​യും കൂ​ട്ട​രും പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍ ക​യ​റി ഇ​റ​ങ്ങി. മ​ധ്യനി​ര​യും കീ​ഴ​ട​ക്കി.

നി​ര​ന്ത​രം ആ​ക്ര​മി​ച്ചു ക​യ​റി​യ മെ​സി​യും കൂ​ട്ട​രും ശ​രി​ക്കും അ​ര്‍​ജ​ന്‍റീ​ന ഗോ​ളി​യു​ടെ പ​ണി ഇ​ല്ലാ​താ​ക്കി. ഇ​തു​മാ​യി ബന്ധപ്പെട്ട് അനവധി ട്രോ​ളു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്നത്.

ആ​ദ്യം മ​ത്സ​രം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ക്കു​മോ എ​ന്ന് ചോ​ദി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ ഇ​താ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ ആ​യി​ത്ത​ന്നെ രാ​ജാ​വും പി​ള്ളേ​രും അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് രാ​ജ​കീ​യ​മാ​യി ക​ട​ന്നി​രി​ക്കു​ന്നു….. വി​രോ​ധി​ക​ളെ…..​ക​ണ്ണ് തു​റ​ന്ന് ത​ന്നെ കാ​ണു​ക.

ഒ​രു ക​ളി​ആ​കു​മ്പോ​ൾ പ​ന്ത് പോ​ള​ണ്ടി​നും ത​ട്ടാ​ൻ കൊ​ടു​ക്ക​ണം ഇ​ത് അ​ര്‍​ജ​ന്‍റീ​ന മാ​ത്രം ത​ട്ടി​ക്ക​ളി​ക്കു​ക എ​ന്നി​ട്ട് ഇ​ടയ്​ക്ക് ഗോ​ൾ അ​ടി​ക്കു​ക, വ​രു​വാ​നി​ല്ലാ​രു​മീ വി​ജ​ന​മാം ഗോ​ള്‍ പോ​സ്റ്റി​ല്‍…

തു​ട​ങ്ങി അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക​ളി​യു​ടെ മേ​ന്‍​മ പ്ര​ച​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍.മെ​സി​യു​ടെ പെ​നാ​ല്‍​ട്ടി പാ​ഴാ​ക്ക​ല്‍ ഈ ​ട്രോ​ളു​ക​ളി​ല്‍ മു​ങ്ങി​പ്പോയി. സൗ​ദി​യു​മാ​യു​ള്ള തോ​ല്‍​വി​യോ​ടെ ത​ങ്ങ​ളെ എ​ഴു​തി​ത്തള്ളി​യ​വ​ര്‍​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് ട്രോ​ളു​ക​ളി​ല്‍ നി​റ​യു​ന്ന​ത്.

പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ താ​ര​ത​മ്യേ​ന ദു​ര്‍​ബ​ല​രാ​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍ എ​ന്ന​തും ആ​രാ​ധ​ക​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്നു.

Related posts

Leave a Comment