ജനലിലൂടെ കൈയിട്ട് പിടിച്ചതായി യുവതി ; ചെങ്ങന്നൂരിൽ വ​നി​ത​ക​ളുടെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ യുവിന്‍റെ അ​തി​ക്ര​മ ശ്ര​മം


ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വ​നി​ത​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന ക്വാ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ കഴിഞ്ഞ രാ​ത്രി​യി​ൽ അ​തി​ക്ര​മ ശ്ര​മം ന​ട​ന്നു. ​ന്നാം നി​ല​യി​ലെ ഷെ​യ്ഡി​ൽ ക​യ​റി അ​ട​ച്ചി​ട്ടി​രു​ന്ന ജ​ന​ൽ തു​റ​ന്ന് കൈ​ക​ട​ത്തി ക​ട്ടി​ലി​ൽ കി​ട​ന്ന യു​വ​തി​യു​ടെ മു​ഖ​ത്തും മ​റ്റും സ്പ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​വ​ർ ഞെ​ട്ടി​യു​ണ​ർ​ന്ന് നി​ല​വി​ളി​ച്ച​ത്.​

ഉ​ദ്ദേ​ശം 30 വ​യ​സു​ള്ള യു​വാ​വാ​ണെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഇ​യാ​ൾ നീ​ല ഷ​ർ​ട്ട് ധ​രി​ച്ചി​രു​ന്നുവ​ത്രേ.​ യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് മ​റ്റ് മു​റി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ഉ​ണ​ർ​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ​യും വി​ളി​ച്ചു വ​രു​ത്തി.

അ​വ​ർ പ​രി​സ​ര​വും സ്ഥ​ല​വും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​രെയും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സെ​ക്യൂ​രി​റ്റി​യു​ള്ള ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​മാ​ണി​ത്. സം​ഭ​വം ഉ​ണ്ടാ​യ മു​റി​യി​ലെ യു​വ​തി​ക​ൾ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Related posts

Leave a Comment