റേ​സിം​ഗ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു; കു​ട്ടി ഉ​ൾ​പ്പെ​ടെ 7 പേ​ർ മ​രി​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ കാ​ർ റേ​സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ എ​ട്ടു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യാ​ണ്.

21 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ണി​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ്രീ​ല​ങ്ക​ൻ സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫോ​ക്സ് ഹി​ൽ സ​ർ​ക്യൂ​ട്ടി​ലാ​യി​രു​ന്നു റേ​സിം​ഗ് ന​ട​ന്ന​ത്.

ഇ​വി​ടെ സു​ര​ക്ഷാ വേ​ലി​യി​ല്ലാ​ത്ത ഒ​രു സ്ട്രെ​ച്ചി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യും ശ്രീ​ല​ങ്ക​യെ അ​ല​ട്ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം അ​ഞ്ച് വ‍​ർ​ഷ​മാ​യി മു​ട​ങ്ങി​പ്പോ​യ കാ​ർ റേ​സിം​ഗാ​ണ് ഇ​ത്ത​വ​ണ ആ​ഘോ​ഷ​പൂ​ർ​വം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം എ​ല്ലാ​വ​ർ​ക്കും ഇ​ക്കു​റി പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment