ആര്‍ക്കുപറ്റും മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി കരുതി സ്‌നേഹിച്ച് വളര്‍ത്താന്‍, അതിന് യഥാര്‍ഥ പുരുഷനേ സാധിക്കൂ, രാധിക ശരത്കുമാറിന്റെ മകള്‍ വളര്‍ത്തച്ഛനെപ്പറ്റി പറഞ്ഞത് കേട്ടാല്‍ കണ്ണുനിറയും

ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍. താന്‍ വളര്‍ന്നു വലുതായി ഈ നിമിഷം വരെ ഇക്കാരണത്താല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് റയാന്‍ പറയുന്നു.

തന്നെ ഒറ്റക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ട്രോളുകള്‍ക്കു മുമ്പുള്ള കാലം മുതല്‍ക്കേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേള്‍ക്കല്‍. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിനു ശേഷവും അതിനൊരു മാറ്റവുമില്ല.

ഇനിയെങ്കിലും ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ക്കു കൃത്യത വരുത്തട്ടെ. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയില്‍ തന്നെയെത്തി. എല്ലാം തനിച്ച്.. അതിനേക്കാളുപരി, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ.

എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി, അതും ഒരു കരുത്തുറ്റ പുരുഷനെ കഴിയൂ. ഡി എന്‍ എയിലോ രക്തബന്ധത്തിലോ അല്ല, സ്‌നേഹമുണ്ടോ എന്നതിനു മാത്രമാണ് പ്രസക്തി.

നമ്മള്‍ സന്തുഷ്ടയാണോ എന്നു നോക്കി നമ്മെ സ്വന്തമായിക്കരുതി സ്‌നേഹിക്കുന്ന ഒരാള്‍ മതി.. നമുക്ക് ജീവിതത്തില്‍ സന്തോഷിക്കാന്‍.. ഞങ്ങളുടേത് മിശ്ര കുടുംബമാണെങ്കിലും എല്ലാവരും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ..

Related posts