ഉരച്ചുനോക്കിയപ്പോൾ ഞെട്ടി;  മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച്  തട്ടിയെടുത്തത് ലക്ഷങ്ങൾ;  കടയുടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ട​യം​പ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നെ​യാ​ണ് ര​ണ്ടുപേ​ർ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ​ണ​യംവ​ച്ച് 2,62,000 രൂ​പ​യെ​ടു​ത്തി​രു​ന്നു.

മൂ​ന്നു​മാ​സ​മാ​യി​ട്ടും പ​ണ​യം എ​ടു​ക്കാ​താ​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കു​പ​ണ്ട​മെ​ന്ന് വ്യ​ക്ത​മാ​യ​ത്.
ഇ​തേ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി ഒ​രു മാ​സം മു​ൻ​പ് മ​റ്റൊ​രാ​ൾ വ​ച്ച പ​ണ​യ​വും പ​രി​ശോ​ധി​ച്ചു. ഇ​തും മു​ക്കു​പ​ണ്ട​മെ​ന്ന് വ്യ​ക്ത​മാ​യി. രാ​മ​പു​രം സ്വ​ദേ​ശി പ​ണ​യം വ​ച്ച് മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​സ്റ്റ് പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts